
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചടയമംഗലം ആർടി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾബസ് ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എസ് ഷൈൻകുമാർ ഉദ്ഘാടനംചെയ്തു. ജോയിന്റ് ആർഡിഒ സുനിൽ ചന്ദ്രൻ അധ്യക്ഷനായി. എഎംവിഐ എസ് പ്രമോദ് സ്വാഗതംപറഞ്ഞു. എൻഫോഴ്സ്മെന്റ് എംവിഐ റാംജി കെ കരൺ ക്ലാസ് എടുത്തു. എംവിഐ അജയരാജ്, ഡി ജി ദീപു എന്നിവർ സംസാരിച്ചു. ബസുകളുടെ പരിശോധനയ്ക്ക് ശേഷം പങ്കെടുത്ത ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു.


