Category: KOLLAM

കൊല്ലം ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് കൊല്ലം ജില്ലാതല ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം. സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കാനും നാല് എക്സ്സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും യോഗം തീരുമാനമായി. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യൂ, തീരദേശ പോലീസ്, റെയില്‍വേ…

SHOP COS മികവ് 2023 മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

SHOP COS മികവ് 2023 മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ ഷോപ്സ് &കൊമേഴ്സ്യൽ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കാരസ്ഥമാക്കിയ കൊട്ടാരക്കര, നെടുവത്തൂർ, കടയ്ക്കൽ, ചടയമംഗലം, കുന്നിക്കോട് ഏരിയകളിലെ ഷോപ്പ്…

15 കാരിയെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിലൂടെ വിറ്റു; കൊല്ലത്ത് ദമ്പതികൾ അറസ്റ്റിൽ

കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ട്യൂഷനെടുക്കാനെന്ന…

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ; എച്ച് ഡി എസ് ഫാര്‍മസി, ലബോറട്ടറി പ്രവര്‍ത്തനം ആരംഭിക്കും

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഫാര്‍മസിയുടെയും, ലബോറട്ടറിയുടെയും പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെയും ജി എസ് ജയലാല്‍ എം എല്‍ എയുടെയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍…

മെയ്‌ക്കരുത്തിൽ തിളങ്ങും കൊല്ലം ജില്ലയിലെ വനിതകൾ

മെയ്‌ക്കരുത്തിൽ തിളങ്ങാനൊരുങ്ങി ജില്ലയിലെ കുടുംബശ്രീ വനിതകൾ. വനിതകളെ സ്വയംരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതിനായി കുടുംബശ്രീയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും ചേർന്ന് (എസ്‌കെഎഫ്)ആരംഭിച്ച ‘ധീരം’ പദ്ധതിയിൽ ജില്ലയിൽ കരാട്ടെ പരിശീലനം തുടങ്ങി. സ്വയരക്ഷയ്ക്ക്‌ ഒപ്പം കായികവും മാനസ്സികവുമായ ആരോഗ്യവും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്‌…

കൊല്ലം ജില്ലയിൽ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ നടപടി

കൊല്ലം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു.നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് സംബന്ധിച്ച് ചേമ്പറില്‍ ചേര്‍ന്ന വ്യാപാരി വ്യവസായികളുടെ യോഗത്തിലാണ് നിർദ്ദേശം നല്‍കിയത്.വ്യാപാര സ്ഥാപനങ്ങള്‍ അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി…

കുന്നത്തൂരില്‍ ഉയരും, പുതിയ സിവില്‍ സ്റ്റേഷന്‍

കുന്നത്തൂര്‍ താലൂക്കില്‍ മിനി സിവില്‍ സ്റ്റേഷന് ഭരണാനുമതിയായി. ശാസ്താംകോട്ടയില്‍ അനുവദിച്ച സിവില്‍ സ്റ്റേഷന്റെ ഭരണ സാങ്കേതിക അനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കും. 11.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ശാസ്താംകോട്ടയില്‍ വാട്ടര്‍ അതോറിറ്റിയുടെ ഒന്നര ഏക്കര്‍ സ്ഥലത്താണ്…

അമിത വില ഈടാക്കല്‍: സബ് കലക്ടര്‍ പരിശോധന നടത്തി

അമിത വില ഈടാക്കല്‍ കണ്ടെത്തുന്നതിനായി സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ചാത്തന്നൂര്‍, പാരിപ്പള്ളി, കൊട്ടിയം, മൈലക്കാട് എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 26 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പ്രാഥമികമായി ക്രമക്കേട് കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍…

പി എസ് സി മേഖലാ – ജില്ലാ ഓഫീസ് ബഹുനില കെട്ടിടത്തിന് തറക്കല്ലിട്ടു

പരാതിരഹിതവും സുതാര്യവുമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കേരള പി എസ് സി ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൊല്ലം മേഖല, ജില്ലാ ഓഫീസുകളും ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രവും ഉള്‍പ്പെടുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം…

സ്‌കൂളുകള്‍ക്ക് സമീപമുള്ള അപകടകരമായ മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റണം: ജില്ലാ കലക്ടര്‍

സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും സമീപം അപകടകരമായി നില്‍ക്കുന്ന മുഴുവന്‍ മരങ്ങളും അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഏതാണോ അവരാണ് മരങ്ങള്‍ മുറിച്ചു…