Category: KOLLAM

കൊട്ടാരക്കരയില്‍ ഐ.എച്ച്.ആര്‍.ഡിയുടെ പുതിയ കോളജ്

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ തുടങ്ങിയ ഐ.എച്ച്.ആര്‍.ഡി യുടെ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസത്തോടൊപ്പം വരുമാനം പ്രദാനം ചെയ്യുന്ന രീതിയിലൂടെ നവവൈജ്ഞാനികസമൂഹസൃഷ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.…

വനംവകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ മ്യൂസിയം കുളത്തൂപ്പുഴയില്‍ ഒരുങ്ങി

സംസ്ഥാനത്ത് വനംവകുപ്പ് തുടങ്ങിയ ആദ്യ മ്യൂസിയം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനത്ത് ഫോറസ്റ്റ് മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയിലെന്ന് മന്ത്രി പറഞ്ഞു. മ്യൂസിയം പഠനകേന്ദ്രമായി വിപുലീകരിക്കും. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹബ്ബായും വികസിപ്പിക്കും.…

ഓണത്തിന് പുതിയ കശുവണ്ടി ഉൽപ്പന്നങ്ങൾ വിപണിയിൽ

സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് പുതിയ എട്ട് ഇനം കശുവണ്ടി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. ഇതോടെ 24 ഇനം മൂല്യവർധിത ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. കാഷ്യു വിറ്റ പിസ്ത, കാർഡമം, വാനില, ചോക്ളേറ്റ്, വാനില മിൽക്ക് ഷേക്ക്, ഫ്ലവേഡ് കാഷ്യു…

കശുവണ്ടി തൊഴിലാളികൾക്ക് 10,000 രൂപ ഓണം അഡ്വാൻസ്; കയർ തൊഴിലാളികൾക്ക് 29.9% ബോണസ്

കശുവണ്ടി തൊഴിലാളികൾക്ക് 20% വാർഷിക ബോണസ് പ്രഖ്യാപിച്ചു. ഇതിൽ നിന്നും പതിനായിരം രൂപ ഓണം അഡ്വാൻസായി നൽകാനും തീരുമാനമായി. കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.9ശതമാനം ഓണം അഡ്വാൻസ് ബോണസായി ലഭിക്കും. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള വരുമാനത്തിന്റെ…

കശുമാവ് കൃഷിവ്യാപനം; ശക്തമായ ഇടപെടലുമായി സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി

കശുമാവ് കൃഷിവ്യാപനത്തിനും ആഭ്യന്തര ഉൽപ്പാദന വർധനയ്ക്കും കരുത്തുറ്റ ഇടപെടലുമായി സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി. 500 ഹെക്‌ടറിലേറെ സ്ഥലത്ത് കൃഷി വ്യാപിക്കാനാകുന്ന തരത്തിൽ വിവിധ പദ്ധതികളിലൂടെ അത്യുൽപ്പാദനശേഷിയുള്ള ഒന്നരലക്ഷം ​ഗ്രാഫ്റ്റ് തൈയാണ് ഈവർഷം സൗജന്യമായി വിതരണംചെയ്‌തത്. ഏഴായിരത്തിലേറെ കർഷകരാണ് ​ഗുണഭോക്താക്കൾ. വ്യക്തി​ഗത…

കൊല്ലത്ത് റിട്ട. അധ്യാപകന്‍റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം: മൂന്നരപ്പവന്‍റെ ആഭരണം കവർന്നു

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുണ്ടകപ്പാടത്ത് റിട്ടയേ‍ഡ് അധ്യാപകന്‍റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. മാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്നരപ്പവന്‍റെ ആഭരണം മോഷ്ടാക്കള്‍ കവര്‍ന്നു. കൊല്ലശ്ശേരിൽ സുരേഷിന്‍റെ വീട്ടിലായിരുന്നു മോഷണം. ഭാര്യ സെക്രട്ടേറിയറ്റ് ജീവനക്കാരിയായതിനാൽ കുടുംബത്തോടെ തിരുവനന്തപുരത്തായിരുന്നു താമസം.കഴിഞ്ഞ ദിവസം വൈകീട്ട് സുരേഷും…

ഓണക്കാലത്ത്‌ 30 ഉല്ലാസയാത്രകളുമായി കെ എസ് ആര്‍ ടി സി

ഓണക്കാലത്ത് ഉല്ലാസയാത്രകളുമായി കെ എസ് ആര്‍ ടി സി കൊല്ലം ബജറ്റ് ടൂറിസം സെല്‍. ഈ മാസം 30 യാത്രകളുണ്ടാകും. ഓഗസ്റ്റ് 13 ന് രാവിലെ 5 ന് ആരംഭിക്കുന്ന ദ്വിദിന മൂന്നാര്‍ യാത്രക്ക് യാത്രാക്കൂലിയും താമസവും ഉള്‍പ്പടെ 1450 രൂപ.…

പ്രതിരോധം തീര്‍ക്കാന്‍ മിഷന്‍ ഇന്ദ്രധനുഷ്; കൊല്ലം ജില്ലയില്‍ 4895 പേര്‍ക്ക് കുത്തിവയ്പ്പ്

രോഗപ്രതിരോധ കുത്തിവയ്പ്പ് കാമ്പയിനായ മിഷന്‍ ഇന്ദ്രധനുഷ് 5.0ന് ജില്ലയില്‍ തുടക്കമായി. ഗര്‍ഭിണികള്‍ക്കും അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്കും പ്രതിരോധകുത്തിവയ്പ് പൂര്‍ണമാക്കി 100 ശതമാനം രോഗപ്രതിരോധശേഷി കൈവരിക്കുകയാണ് ലക്ഷ്യം. 3466 കുട്ടികളേയും 1429 ഗര്‍ഭിണികളേയുമാണ് കുത്തിവയ്ക്കുക. ഡിഫ്തീരിയ, പോളിയോ, ബാലക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി,…

കായികതാരങ്ങൾക്ക്‌ കരുത്തായി സ്പോര്‍ട്സ് ആയുര്‍വേദ

കായികതാരങ്ങൾക്ക് കരുത്തായി ജില്ലയിലെ സ്പോർട്സ് ആയുർവേദ മെ‍ഡിസിൻ വിഭാ​ഗം. പരിശീലനത്തിനിടെയും മത്സരത്തിനിടെയും പരിക്കേൽക്കുന്ന ദേശീയ, സംസ്ഥാന താരങ്ങളടക്കം സ്പോർട്സ് ആയുർവേദ തേടിയെത്തുന്നു. ജില്ലാ ആയുർവേദ ആശുപത്രിയിലും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കൊല്ലം കേന്ദ്രത്തിലുമായി രണ്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. 10…

ജില്ലയിലെ കോഴിമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കും

ജില്ലയിലെ കോഴിമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ശുചിത്വ മിഷന്‍ ജില്ലാ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജില്ലയില്‍ ഏരൂര്‍, വെളിനല്ലൂര്‍ എന്നിവടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിക്കന്‍ റെന്‍ഡറിങ് പ്ലാന്റുകള്‍ ഉടന്‍…