Category: KOLLAM

ട്രാന്‍സ്ജെന്‍ഡേഴ്സിന് ജില്ലാ പഞ്ചായത്തിന്റെ ഷെല്‍റ്റര്‍ ഹോം

ട്രാൻസ്ജെൻഡേഴ്സിന് ഷെൽറ്റർ ഹോം സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സിനുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായ പദ്ധതികൾ തയ്യാറാക്കും. ജില്ലാ ആശുപത്രിയിൽ പ്രത്യേക ഒപി ആരംഭിക്കും. ഭൂമി ലഭ്യമാക്കാനുള്ള പദ്ധതിയും നടപ്പാക്കും. തുല്യമായ സ്ഥാനം…

വി സാംബശിവനെ അനുസ്മരിച്ചു

കാഥിക സമ്രാട്ട് വി സാംബശിവന്റെ 27–-ാമത് ചരമവാർഷികം ജന്മനാട്ടിൽ സമുചിതമായി ആചരിച്ചു. തെക്കുംഭാഗം മേലൂട്ട് തറവാട്ടുമുറ്റത്തുള്ള സ്മൃതിമണ്ഡപത്തിൽ രാഷ്ട്രീയ–- സാമൂഹിക–- സാംസ്കാരിക രംഗങ്ങളിൽനിന്ന്‌ നിരവധി പേർ രാവിലെ പുഷ്പാർച്ചന നടത്തി. വി സാംബശിവൻ സാംസ്കാരിക സമിതിയും മേലൂട്ട് ശാരദ മെമ്മോറിയൽ ചാരിറ്റബിൾ…

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

പകര്‍ച്ചവ്യാധി നിയന്ത്രണം, ആരോഗ്യ ജാഗ്രത, ഏകാരോഗ്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ കൊല്ലം ജില്ലാ കലക്ടടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മഴക്കാലത്തിന് മുന്‍പ് ഡെങ്കിപ്പനി, മലേറിയ പോലുള്ള കൊതുക് ജന്യരോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നു. തുറസായ സ്ഥലങ്ങളില്‍ വെള്ളം…

വ്‌ളോഗര്‍മാര്‍ക്ക് അവസരം

കൊല്ലം ആശ്രാമം മൈതാനിയില്‍ ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ദൃശ്യങ്ങളും വിവരണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് യൂ ട്യൂബ് വ്‌ളോഗര്‍മാര്‍ക്ക് അവസരം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഇന്ത്യാഫുഡ് കോര്‍ട്ടും,…

ഏരൂർ പഞ്ചായത്തിലെ പുതിയ പ്ലാന്റിൽ ഉത്പാദിപ്പിച്ച ചിക്കൻ ഫിംഗർ, ചിക്കൻ ബർഗർ പാറ്റി, ചിക്കൻ നഗട്ട്‌സ് എന്നിവ വിപണിയിലേക്ക്

മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. കേരളത്തിന് ആവശ്യമായ മാംസം സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് വഴി 64 കോടി രൂപ അനുവദിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.…

ഡോ: ഷാജി കൊല്ലം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

ഡോ: ഷാജി കൊല്ലം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.ഷാജി കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും,കൊട്ടാരക്കര കോളേജിൽ നിന്ന് വിരമിച്ച അധ്യാപകനും, സി.പി.ഐ.എം പുനലൂർ ഏരിയ കമ്മിറ്റി അംഗവുമാണ്

വൈവിദ്ധ്യവും രുചിഭേദങ്ങളുമായി സരസ് മേളയ്ക്ക് ഒരുങ്ങി കൊല്ലം

രാജ്യത്തെ വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളും രുചിഭേദങ്ങളുമായി ദേശീയ സരസ് മേളയ്ക്കായി കൊല്ലം ഒരുങ്ങുന്നു.കുടുംബശ്രീ സംസ്ഥാന മിഷൻ ഒരുക്കുന്ന മേള 27 മുതൽ മേയ് 7 വരെ ആശ്രാമം മൈതാനിയിലാണ് നടക്കുക. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട്…

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.കരിപ്ര പ്ലാക്കോട് വിഷ്ണു ഭവനിൽ വിഷ്ണുവാണ് ( ഉണ്ണിക്കുട്ടൻ- 26) മരിച്ചത്.നെടുമൺകാവ് – എഴുകോൺ റോഡിൽ കൊമ്പൻ മുക്കിൽ ഓടയ്ക്കു മുകളിൽ സ്ലാബ് നിർമ്മിക്കുന്നതിന്റെ ഭാഗമായി എടുത്തിട്ടിരുന്ന കുഴിയിൽ ബൈക്ക് വീഴാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടയിൽ നിയന്ത്രണം…

ദേശിംഗനാടിന്റെ മഹാപൂരത്തിന് കൊടിയിറങ്ങി

തൃശൂർ പൂരത്തിനൊപ്പം വർണ്ണാഭമായ ദേശിംഗനാടിന്റെ മഹാപൂരത്തിന് ഇന്ന് കൊടിയിറങ്ങി.ആശ്രമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രിൽ 7 ന് കൊടിയേറി ഇന്ന് സമാപിക്കുകയാണ്. സമ്മപനത്തോടനുബന്ധിച്ചാണ് കൊല്ലത്തെ പൂരപ്രേമികൾക്കായി കൊല്ലം പൂരം സംഘടിപ്പിച്ചത്. ഉദ്ഘടന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ…

കൊല്ലം ജില്ലയിലെ മൂന്ന് വില്ലേജ് ഓഫീസുകൾ ‘സ്മാർട്ടായി’

കൊല്ലം ജില്ലയിലെ മുളവന, തൃക്കടവൂര്‍, കൊല്ലം വെസ്റ്റ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്‌ഘാടനം റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിർവഹിച്ചു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകൾ നിർമിച്ചത്.…