സഹജീവിസ്‌നേഹം മാതൃകാപരം – മന്ത്രി ആര്‍ ബിന്ദു

സഹജീവിസ്‌നേഹം മാതൃകാപരം – മന്ത്രി ആര്‍ ബിന്ദു

മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തികളാണ് മികച്ച ജീവിതമാതൃകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എസ് എന്‍ വനിത കോളജില്‍ എന്‍ എസ് എസ് ന്റെ ഭാഗമായ ‘കരുതല്‍’ പദ്ധതിവഴി ശാരീരികബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുള്ള സഹായംലഭ്യമാക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മനുഷ്യത്വത്തിന്റെ മറ്റൊരു പേരായി…

കുടുംബശ്രീ മാര്‍ക്കറ്റിങ് കിയോസ്‌ക് ചിറക്കരയില്‍

കുടുംബശ്രീ മാര്‍ക്കറ്റിങ് കിയോസ്‌ക് ചിറക്കര ഗ്രാമപഞ്ചായത്ത് പുന്നമുക്കില്‍ തുടങ്ങി. കുറഞ്ഞ ചെലവില്‍ ഗുണമേ•യുള്ള ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ഉദ്ഘാടനം ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റീജ ബാലചന്ദ്രന്‍…

പേവിഷബാധ: പുതിയ അറിവുകള്‍ പങ്കുവച്ച് സെമിനാര്‍

പേവിഷബാധയെകുറിച്ചുള്ള സംശയനിവാരണത്തിനായി കൊല്ലം എസ് പി സി എയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി ഇളമ്പള്ളൂര്‍ ശ്രീകണ്ഠന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു.നായുടെകടിയേറ്റാല്‍ മൂന്ന് ആഴ്ച മുതല്‍ മൂന്ന് വര്‍ഷംവരെ പേ വിഷബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട,് പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ എടുത്താല്‍ ശരീരത്തിന് തളര്‍ച്ചയും…

അറിവിലും വരയിലും ജനാധിപത്യബോധം പുലര്‍ത്തി പുതുതലമുറ

ദേശീയ സമ്മതിദായകദിനാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ പെയിന്റിങ്-ക്വിസ് മത്സരങ്ങളില്‍ ഉയര്‍ന്ന ജനാധിത്യബോധം പുലര്‍ത്തി പുതുതലമുറ. കഴിഞ്ഞ ദിവസങ്ങളിലായി കോളജ്-സ്‌കൂള്‍തല വിദ്യാര്‍ഥികള്‍ പങ്കെടുത്തമത്സരങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളും വിലയിരുത്തി.പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടുചെയ്യാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം…

ദീപു ആർ. എസ് ചടയമംഗലത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

ചടയമംഗലം : ഗവൺമെന്റ് ഓഫ് ഇന്ത്യ പ്ലാനിങ് കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ചലച്ചിത്ര പിന്നണി ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ ദീപു ആർ എസ് ചടയമംഗലത്തിന് ലഭിച്ചു. ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, എഴുത്തുകാരൻ, ഹുമാനിറ്റേറിയൻ എന്നീ…

പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തൂങ്ങിമരിച്ച നിലയിൽ; പൊലീസ് കേസെടുത്തു

കൊല്ലം: പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിലാണ് അഡ്വ എസ് അനീഷ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 41 വയസായിരുന്നു പ്രായം. ഇന്നലെ രാവിലെ 11 നും 12.30 നും…

സമം ചെറുകഥ ക്യാമ്പ് സമാപന സമ്മേളനം എം മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സമം- സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം, കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പും- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിലുള്ള ചെറുകഥാ ക്യാമ്പ് കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക കേന്ദ്രത്തിൽ സമാപിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ദേവകി വാര്യര്‍ സ്മാരകത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തിരഞ്ഞെടുത്ത…

നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണ മേഖല നേതൃസംഗമം

പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ പ്രോഗ്രാം ഓഫീസര്‍•ാരുടെ ദക്ഷിണ മേഖല വാര്‍ഷിക സംഗമവും ഡോക്യുമെന്റേഷന്‍ ക്യാമ്പും നടന്നു. ആശ്രാമം ഗസ്റ്റ് ഹൗസില്‍ കൊല്ലം – ചെങ്ങന്നൂര്‍ മേഖലാ ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഷിജു തോമസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മെഡിക്കല്‍…

രക്തസാക്ഷി ദിനാചരണം യോഗം ചേര്‍ന്നു

രക്തസാക്ഷി ദിനാചരണം യോഗം ചേര്‍ന്നുരക്തസാക്ഷി ദിനാചരണം വിപുലമായി നടത്തുന്നതിന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദിനാചരണ പരിപാടിയില്‍ സമയനിഷ്ഠ പാലിക്കണമെന്നും വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കുറ്റമറ്റ രീതിയില്‍ പരിപാടി സംഘടിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സിറ്റി…

വയോജനങ്ങള്‍ക്ക് സഹായഉപകരണങ്ങള്‍ നല്‍കി

കൊല്ലം കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് സഹായഉപകരണങ്ങള്‍ നല്‍കി. കാവനാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. 49 മള്‍ട്ടി ഫങ്്ഷണല്‍ വീല്‍ ചെയറുകള്‍, ഒമ്പത് കിടക്കകള്‍, 10 എയര്‍ ബെഡുകള്‍, 91 കമ്മോഡ്…