Category: ITTIVA

കോട്ടുക്കൽ യു പി എസ്സിൽ ഇഫ്താർ സംഗമം നടത്തി

റമദാൻ മാസം പ്രമാണിച്ചു കോട്ടുക്കൽ യു പി എസ്സിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.സ്കൂളിൽ വച്ച് നടന്ന സംഗമത്തിൽ പഞ്ചായത്ത്‌ പ്രതിനിധികളും, സ്കൂളിലെ കുട്ടികളും, രക്ഷകർത്താക്കളും പങ്കെടുത്തു.

ഇട്ടിവ ഗ്രാമപഞ്ചായത്ത് അവളിടം പദ്ധതി ഉദ്ഘാടനം

ഇട്ടിവ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചിലവഴിച്ച് ഗ്രാമ പഞ്ചായത്തിലെ സർക്കാർ സ്‌കൂളുകളിലും, സർക്കാർ സ്ഥാപനങ്ങളിലും ആയി 13 കേന്ദ്രങ്ങളിലായി സ്ഥാപിച്ച സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ & വെന്റിംഗ് മെഷിൻ ഉദ്ഘാടനം 2023 മാർച്ച്‌ 31…

ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം

ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം 2023 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ വച്ച് നടക്കുന്ന യോഗത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ചിഞ്ചുറാണി അധ്യക്ഷത…

ഇട്ടിവ ഗ്രാമപഞ്ചായത്ത് വാർഷികാഘോഷം ധ്വനി 2023

ഇട്ടിവ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂൾ & ബി. ആർ. സി യുടെ പതിമൂന്നാം വാർഷികാഘോഷം ധ്വനി 2023 എന്ന പേരിൽ സംഘടിപ്പിക്കുന്നു. മാർച്ച്‌ 20 തിങ്കളാഴ്ച 3 മണിയ്ക്ക് കോട്ടുക്കൽ വിൻസിറ്റ് പാർക്ക്‌ ഓഡിറ്റോറിയത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക…

ഇട്ടിവ ഗ്രാമപഞ്ചായത്തിൽ 160 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്നു.

2022-23 വാർഷിക പദ്ധതിയിൽa ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് ഇട്ടിവ ഗ്രാമപഞ്ചായത്തിൽ 160 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ വിതരണോദ്‌ഘാടനം 2023 മാർച്ച്‌ 15 ബുധനാഴ്ച രാവിലെ 10.30 ന് കാട്ടാമ്പള്ളി ശിശുമന്ദിരത്തിൽ വച്ച് ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

ഇട്ടിവ പഞ്ചായത്ത്‌ 80 പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും, കസേരയും വാങ്ങി നൽകുന്നു.

ഇട്ടിവ ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 80 പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും, കസേരയും വാങ്ങി നൽകുന്നു.2023 മാർച്ച്‌ 14 ചൊവ്വാഴ്ച രാവിലെ 10.30 ന് ചരിപ്പറമ്പ് യു. പി എസി ൽ വച്ച് നടക്കുന്ന…

ശ്രീ അരത്തകണ്ടപ്പൻ ക്ഷേത്രത്തിൽ കുതിരയെടുപ്പ്

ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച കുതിരയെടുപ്പ് 18-02-2023 വൈകുന്നേരം 5 മണിയ്ക്ക് നടന്നു. ക്ഷേത്രചാര പ്രകാരം ഗജവീരൻ ഇഭകുല രാജകേസരി പുതുപ്പള്ളി സാധുവിന്റെ പുറത്ത് അരത്തകണ്ടപ്പന്റെ തിടമ്പേറ്റി താലപ്പൊലിയുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മണലുവട്ടം, പൊതിയാരുവിള നാട് ചുറ്റി തിരിച്ച് ക്ഷേത്ര സന്നിധിയിൽ എത്തി.…

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറി

ഇട്ടിവ പഞ്ചായത്ത്‌ ലൈഫ് ഭവന പദ്ധതി താക്കോൽ ദാനം 2023 ഫെബ്രുവരി 13 തിങ്കളാഴ്ച 3 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ നടന്നു. ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃതയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക…

കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും

കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും 2023 മാർച്ച്‌ 9,10,11 തീയതികളിൽ നടക്കും. മാർച്ച്‌ 9 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. മാർച്ച്‌ 10…

ഇട്ടിവ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്കായി വാങ്ങി നൽകുന്ന 4 ഇ-ഒട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം.

ഇട്ടിവ ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച് ഹരിതകർമ്മ സേനയ്ക്കായി വാങ്ങി നൽകുന്ന 4 ഇ-ഒട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം 2023 ഫെബ്രുവരി 15 ന് ബുധനാഴ്ച 10 മണിയ്ക്ക് ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി.…