Category: ACCIDENT

നാഗർകോവിലിൽ കെഎസ്ആർടിസിയും തമിഴ്നാട് ആർടിസി ബസും കൂട്ടിയിടിച്ച് വൻ അപകടം: 35 യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരം: നാഗർകോവിലിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചു. നാഗർകോവിനടുത്തുള്ള മാർത്താണ്ഡം മേൽപ്പാലത്തിലാണ് അപകടം. സംഭവത്തിൽ യാത്രക്കാർ ഉൾപ്പെടെ 35 പേർക്ക് പരിക്കേറ്റു. മുഴുവൻ ആളുകളെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ബസിലെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസിലെ…

കോലിയക്കോട് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു

തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു സൈലോ കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഫയർ ഫോഴ്സ് സംഘം എത്തിയാണ് ഇവരെ പുറത്തെടുത്തത്. അല്പം മുൻപായിരുന്നു അപകടം സംഭവിച്ചത്.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി.

ചിന്നക്കനാലിൽ കാട്ടാന ആക്രമണം: തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കിയിലെ ചിന്നക്കനാൽ കാട്ടാന ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലാണ് സംഭവം. രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തെ കാട്ടാന ആക്രമിച്ചത്.…

നാവായിക്കുളം വലിയ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നാവായിക്കുളം വലിയ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിരാധാകൃഷ്ണ വിലാസത്തിൽ അജയ് കൃഷ്ണ 21 ആണ് മരിച്ചത്.ഇയാൾ കൊല്ലമ്പുഴ കലാക്ഷേത്രത്തിൽ ഫൈനൽ ഇയർ വിദ്യാർത്ഥി ആയിരുന്നു അച്ഛൻ ആർ.എസ്ഗിരീഷ് കുമാർ, അമ്മ ലേഖ, സഹോദരി അഞ്ചുമൃതദേഹം നാവായിക്കുളം ഫയർഫോഴ്സ് എത്തിയാണ് കുളത്തിൽ നിന്നും…

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​റ​ക്കു​ള​ത്തി​ൽ വീ​ണ് യു​വാ​വ് മരിച്ചു.

കോ​ട്ട​യം: കോ​ട്ട​യം കാ​ണ​ക്കാ​രി​യി​ൽ പാ​റ​ക്കു​ള​ത്തി​ൽ കാ​ർ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കു​റു​പ്പ​ന്ത​റ കൊ​ണ്ടു​ക്കാ​ല സ്വ​ദേ​ശി ഞാ​റു​കു​ള​ത്തേ​ൽ കി​ണ​റ്റു​ങ്ക​ൽ ലി​ജീ​ഷാ​ണ് (45) മ​രി​ച്ച​ത്. ക​ള​ത്തൂ​ർ കാ​ണ​ക്കാ​രി റോ​ഡി​ൽ മ​ണ്ഡ​പം പ​ടി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്നുരാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പാ​റ​ക്കു​ള​ത്തി​ൽ കാ​ർ ക​ണ്ടെ​ത്തി​യ​ത്.…

നായ റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മാഹി: റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിനടുത്ത് കൂവാത്തീന്റവിട സുധീഷ് കുമാര്‍ (49) ആണ് മരിച്ചത്. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്‍ ഡാഡി മുക്കിനടുത്ത് ചൊവ്വാഴ്ച…

നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയെ കസ്റ്റഡിയിലെടുത്തു

നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ വിവരമറിയിക്കുകയും…

ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മാനന്തവാടി: കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു – ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപമുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്ന് പറയുന്നു. ഇതിനിടെയാണ് ഷോക്കേറ്റതെന്നാണ്…

പഞ്ചവടി ബീച്ചില്‍ വന്‍ അഗ്‌നിബാധ; കടല്‍ത്തീരത്തെ കാറ്റാടി മരങ്ങള്‍ കത്തിനശിച്ചു

തൃശ്ശൂര്‍: ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ വന്‍ അഗ്‌നിബാധ. ബീച്ചിന്റെ തെക്ക് ഭാഗത്ത് ഇന്ന് വൈകീട്ട് 6:30 ഓടെയിരുന്നു തീപിടിത്തമുണ്ടായത്.കടല്‍തീരത്തെ ഏക്കര്‍ കണക്കിന് വരുന്ന സ്ഥലത്തെ കാറ്റാടി മരങ്ങളും അക്കേഷ്യ മരങ്ങളും കത്തി നശിച്ചു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ വിവരം…

ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചു: രണ്ടുപേർ മുങ്ങിമരിച്ചു

ഇടുക്കി: ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ മുങ്ങിമരിച്ചു. തൊമ്മൻകുത്ത് പുഴയിലാണ് രണ്ട് പേർ മുങ്ങി മരിച്ചത്. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) തുടങ്ങിയവരാണ് മരിച്ചത്.തൊമ്മൻകുത്ത് പുഴയിലെ…