കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും”ജനുവരി 26 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
കടയ്ക്കൽ GHSS നടപ്പാക്കിയ ആശയം സംസ്ഥാനത്തെ എല്ലാമണ്ഡലങ്ങളിലും നടപ്പിലാക്കുമെന്ന് സ്പീക്കർ
ഇതിന് മുഴുവൻ എം. എൽ. എ മാരുടെയും സഹായം തേടും. സമ്പൂർണ്ണ ഭരണഘടന സാക്ഷരത കൈവരിച്ച ആദ്യത്തെ ജില്ല യാണ് കൊല്ലം എന്ന് സ്പീക്കർ ഓർമ്മ പ്പെടുത്തി ഇതുപോലുള്ള മാതൃകാ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സ്കൂളിലെ കുട്ടികളെയും, മറ്റെല്ലാപേരെയും അനുമോദിച്ചു.
റിപ്പബ്ലിക് ദിനത്തിൽ ഭരണഘടന സംരക്ഷിക്കാൻ എല്ലാ കുട്ടികളും പ്രതിജ്ഞഎടുക്കാൻ സ്പീക്കർ ആഹ്വാനം ചെയ്തു.കുട്ടികൾ ചോദിച്ച ചോദ്യങ്ങൾക്ക് സ്പീക്കർ മറുപിടി പറഞ്ഞു പുളിമരചുവട്ടിൽ സംഘടിപ്പിച്ച യോഗത്തിൽ പി. ടി എ പ്രസിഡന്റ് അഡ്വ. ടി ആർ തങ്കരാജ് അധ്യക്ഷനായിരുന്നു,
സ്കൂൾ പ്രിൻസിപ്പാൾ നജീം സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,നിയമസഭ സെക്രട്ടറി എം എം ബഷീർ , തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ് ചെയർമാനും, പൂർവ്വ വിദ്യാർത്ഥിയുമായ എസ് രാജേന്ദ്രൻ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ജെ നജീബത്ത്, പ്രൈവറ്റ് സെക്രട്ടറി മനോഹരൻ,
പഞ്ചായത്ത് വികസനകാര്യ അധ്യക്ഷൻ വേണുകുമാരൻ നായർ, കടയിൽ സലീം, പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ജെ റസീന, പൂർവ്വ വിദ്യാർത്ഥി ഫോറം പ്രസിഡന്റ് വി സുബ്ബലാൽ,ഷിയാദ് ഖാൻ,എസ്.ബിനു, എന്നിവർ പങ്കെടുത്തു
സ്കൂൾ വൈസ് പ്രിൻസിപ്പാൾ വിജയകുമാർ നന്ദി പറഞ്ഞു.നിയമസഭ പുസ്തകോത്സവത്തിൽ നിന്ന് കുട്ടികൾ 1.5 ലക്ഷം രൂപയ്ക്ക് വാങ്ങിയ പുസ്തകങ്ങളും, 89 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാങ്ങി നൽകിയ 25000 രൂപയുടെ പുസ്തകങ്ങളും സ്പീക്കർ ഏറ്റുവാങ്ങി ലൈബ്രറിയിലേക്ക് നൽകി.കൂടാതെ പൂർവ്വ വിദ്യാർത്ഥികൾ വ്യക്തിപരമായും പുസ്തകങ്ങൾ കൈമാറി.
കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ടാണ് കൊല്ലം ജില്ലയിലെ കടയ്ക്കൽ GVHSS ലെ വിദ്യാർഥികൾക്കായി “സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും” എന്ന പരിപാടി സംഘടിപ്പിച്ചത്.സ്കൂൾ PTA യുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചത് .പ്രസ്തുത പരിപാടി പ്രകാരം
2022-23 അക്കാദമിക് വർഷം SSLC,+2,വിഎസ്സ് പഠനം പൂർത്തിയാക്കി പോകുന്ന ഓരോ കുട്ടിയും ഫോട്ടോ, പേര്, ക്ലാസ്സ്, ഡിവിഷൻ എന്നിവ രേഖപ്പെടുത്തിയ ഒരു സ്റ്റിക്കർ പതിച്ച പുസ്തകം സ്കൂൾ ലൈബ്രറിക്ക് കൈമാറുന്നു.
ഇതിന് ആവശ്യമായ പുസ്തകങ്ങൾ നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നുമാണ് വാങ്ങിയത്. 1.5 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വാങ്ങി നൽകി ഈ പരിപാടിയുടെ ഭാഗമായത്.