കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കടയ്ക്കൽ GVHSS ലെ പത്താം ക്ലാസിലെ കുട്ടികൾക്കായി ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ട്യൂണിംഗ് ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം PTA പ്രസിഡന്റ് എസ് ബിനുവിന്റെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ വച്ച് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ എം നിർവഹിച്ചു. ഹെഡ്മാസ്റ്റർ വിജയകുമാർ റ്റി സ്വാഗതം പറഞ്ഞു.

ഡെപ്യൂട്ടി എച്ച് എം സോണിയ എസ്, ആർ സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നിസാമുദീൻ ഉദ്ഘാടന സമ്മേളനത്തിൽ നന്ദി രേഖപ്പെടുത്തി. ഡോ. ബിനു ബിഎൽ, ഡോ. ഷിനു ദാസ്,ഡോ. ഷഹറുദ്ദീൻ തുടങ്ങിയവർ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *