കടയ്ക്കൽ ആൽത്തറമൂട് മഹാ ശിവക്ഷേത്രത്തിന് സമീപം അമൃതകുമാറിന്റെ വീട്ടിലാണ് കണ്ണിനും, മനസിനും കുളിരണിയിക്കുന്ന കാഴ്ചയുള്ളത്. വർഷത്തിൽ ഒരുപ്രാവശ്യമാണ് ഈ മണിമുല്ലകൾ പൂവിടുന്നത്.
സീസണായാൽ കോടികണക്കിന് പൂക്കലാണ് വിരിയുന്നത്, മഞ്ഞുപെയ്യുന്ന പോലെ പൂക്കൾ നിറയും, പൂത്തുകഴിഞ്ഞാൽ തേനീച്ചകളും,പൂമ്പാറ്റകളും അതിഥികളായെത്തും. പൂത്തുകഴിഞ്ഞാൽ പ്രദേശമാകെ പരത്തുന്ന വശ്യ സുഗന്ധം ആരുടെയും മനം കവരും, ഒക്ടോബർ മുതൽ ഫെബ്രുവരി മാസംവരെയാണ് മണിമുല്ല പൂക്കുന്നത്. മതിലിലോ,ഗേറ്റിന്റെ ആർച്ചിലോ ഇവയെ വളർത്താം.
ക്രിസ്മസ് ക്രീപ്പർ, നാഗമുല്ല എന്നിങ്ങനെ പേരുകളിൽ അറിയിപ്പെടുന്ന ഈ ചെടിയുടെ ബോട്ടാണിക്കൽ പേര് പോരാനാ പാനിക്കുലേറ്റ എന്നാണ്.നല്ല സൂര്യപ്രകാശവും, വെള്ളവും ലഭിച്ചാൽ മണിമുല്ല ഇതുപോലെ പൂത്തുലയും.. അമൃതകുമാറിന്റെ ഭാര്യ പ്രതിഭ ടീച്ചറാണ് ഇത് പരിപാലിയ്ക്കുന്നത്. ദൂര സ്ഥലങ്ങളിൽ നിന്നും ഇതിന്റെ തൈ വാങ്ങാനായി ആളുകൾ എത്താറുണ്ട്.