കടയ്ക്കൽ കോട്ടപ്പുറം ആർ എസ് മന്ദിരത്തിൽ വിമൽജി രഘുനാഥന്റെ വീട്ടുവളപ്പിൽ നിറയെ വിദേശി ഇനത്തിൽപെട്ട വിവിധയിനം ഫലവർഗ്ഗ ചെടികളുടെ മനോഹര കാഴ്ചയാണ്.

കർഷക കുടുംബമായ വിമൽജി 3 വർഷം മുൻപാണ് ഇത്തരത്തിൽ ഒരു തോട്ടം നിർമ്മിക്കാൻ പദ്ധതിയിട്ടത്. പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ കോവിഡ് കാലത്ത് കുറച്ചധികം നാളുകൾ നാട്ടിൽ നിൽക്കേണ്ടിവന്നപ്പോഴാണ് ഇത്തരത്തിലൊന്നിനെ കുറിച്ച് തീരുമാനിച്ചത്.

അതിനായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ലഭ്യമായിരുന്ന പഴങ്ങളെകുറിച്ച് മനസിലാക്കുകയും, തൈകൾ ഓർഡർ നൽകുകയും ചെയ്തു.എഞ്ചിനിയറിംഗ് ബിരുദധാരിയായ വിമൽജി കൃഷിയിൽ അച്ചന്റെ പാത പിന്തുടർന്നു. പാരമ്പരാഗതമായി കൃഷി ചെയ്തു വന്നിരുന്ന കുടുംബമാണ് വിമൽജിയുടേത്.

അച്ഛൻ രഘുനാഥന്റെ മരണ ശേഷവും ഇദ്ദേഹം വീട്ട് പുരയിടത്തിൽ ചെറിയ രീതിയിലുള്ള ജൈവ പച്ചക്കറി, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, ചേമ്പ്, വാഴ,

മരച്ചീനി, ചേന എന്നിവ കൃഷി ചെയ്തു വരുന്നു.നമ്മുടെ നാട്ടിൽ പരിചിതമല്ലാത്ത പഴങ്ങൾ ഇന്ന്‌ ഇവിടെ കാണാനാകും.കുറച്ചൊക്കെ വൃഷങ്ങൾ കായ്ച്ചുതുടങ്ങി.

മറ്റുള്ളവ അടുത്ത രണ്ടുവർഷത്തിനുള്ളിൽ പൂത്തു തുടങ്ങും.അബിയു, ലോങ്കൻ, ജബോട്ടിക്കാബ (മരമുന്തിരി), ബെയർ ആപ്പിൾ, അസബോയി, ആപ്പിൾ പേര, മിറാക്കിൾ ഫ്രൂട്ട്, മട്ടോവ, ജമൈക്കൻ സ്റ്റാർ ഫ്രൂട്ട്, മംഗോസ്റ്റിൻ, സ്വീറ്റ് ലുബി, ചെറി മംഗോസ്റ്റിൻ, വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ്, കിലോ പേര,

മാപ്പരാഗ് (മംഗോ പ്ലം, സാലക്ക്, സപ്പോട്ട, റെഡ് ലേഡീ പപ്പായ, വയലറ്റ്, ഗ്രീൻ നിരങ്ങളിലുള്ള അവക്കടോ, മക്കട്ടോ ദേവ, കാട്ട് നെല്ലി, സായിപ്പൻ നെല്ലി,വിവിധയിനം റംമ്പുട്ടാൻ,ഹൈബ്രിഡ് ഇനത്തിലുള്ള കുടംപുളി, വിവിധയിനത്തിലുള്ള മാവുകൾ, പ്ലാവുകൾ എന്നിവ വിമൽജിയുടെ തോട്ടത്തിലുണ്ട്.