കടയ്ക്കൽ GVHSS SPC യുടെ ലഹരിക്കെതിരെ ഗോൾ നിറയ്ക്കലും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 9 മണിയ്ക്ക് കൊല്ലായിയിൽ വച്ച് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം. എസ് മുരളി ഉദ്ഘാടനം ചെയ്തു.10 കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം കടയ്ക്കൽ ബസ്റ്റാന്റിൽ സമാപിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ നജീം സ്വാഗതം പറഞ്ഞു.കടയ്ക്കൽ നടന്ന ഗോൾ നിറയ്ക്കൽ പരിപാടി കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ PTA പ്രസിഡന്റ്‌ അഡ്വ. ടി. ആർ തങ്കരാജ് അധ്യക്ഷനായിരുന്നു.

GVHSS ഹെഡ് മാസ്റ്റർ വിജയകുമാർ, പഞ്ചായത്ത്‌ മെമ്പർ ജെ. എം മർഫി,പോലീസ് സബ് ഇൻസ്‌പെക്ടർ സലീം,,ഷിയാദ് ഖാൻ, ബിജു ആർ. സി കവിത എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ ബസ്റ്റാന്റിൽ നടന്ന പരിപാടിയിൽ മുതിർന്നവരും, കുട്ടികളുമടക്കം നിരവധിപേർ പങ്കാളികളായി

നാടിന്റെ ഭാഗധേയം നിർണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ ഇതു പോലുള്ള ലഹരിവിരുദ്ധ ക്യാമ്പനുകളിലൂടെ ഫലപ്രാപ്‌‌തിയിലെത്താൻ സഹായിക്കും.

ഇതിന് കേരളമാകെ, എല്ലാ വേർതിരിവുകൾക്കുമതീതമായി, എല്ലാ ജാതി,മത ചിന്തകൾക്കുമതീതമായി ഒറ്റ മനസ്സായി നിൽക്കണം.

ആ സമൂഹമനസ് ഒരുക്കിയെടുക്ക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ആ സമൂഹമനസ് ഒരുക്കിയെടുക്ക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.