എറണാകുളം: നാലുമാസം ​ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. പിറവം ഇടക്കാട്ടുവയൽ സ്വദേശിയായമനോജിന്റെ പശുവിനെ കൊലപ്പെടുത്തിയ അയൽവാസിയായ രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിണ്ടാപ്രാണികൾക്കെതിരായ ക്രൂരത, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് രാജുവിനെതിരെ പൊലീസ് കേസെടുത്തത്. പശുവിനെ കൊലപ്പെടുത്താനുപയോ​ഗിച്ച കോടാലിയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

രാജു പശുവിനെ വെട്ടിക്കൊല്ലാൻ പ്രകോപനമായത് എന്തെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അപ്രതീക്ഷിത ആക്രമണം തടയാനെത്തിയ മനോജിൻറെ ഭാര്യക്കും മകനും പരിക്കേറ്റിരുന്നു. ഇരുവരും സുഖം പ്രാപിച്ചു വരുന്നു. 3 പശുക്കളും 3 കിടാങ്ങളുമാണ് തൊഴുത്തിൽ ഉണ്ടായിരുന്നത്. കഴുത്തിന് സാരമായി പരിക്കേറ്റ മറ്റൊരു പശുവിനും കിടാങ്ങൾക്കും കുറച്ചധികം നാൾ പ്രത്യേക പരിചരണം വേണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പശുവിൻറെ കഴുത്തിനേറ്റ വെട്ടാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്.

മനോജിൻറെ പശുത്തൊഴുത്തിലെ മാലിന്യം തൻറെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നു എന്നായിരുന്നു ഓട്ടോ ഡ്രൈവറായ രാജുവിൻറെ സംശയം. പഞ്ചായത്തിനും കളക്ടർക്കും പരാതി നൽകി. അധികൃതർ പരിശോധനകൾ നടത്തി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തൊഴുത്ത് നിർമ്മിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടത്തി. ബയോ ഗ്യാസ് പ്ലാൻറ് നിർമ്മിക്കാൻ പഞ്ചായത്ത് നിർദേശം നൽകി. അതും പൂർത്തിയാക്കി. പശുവിനെ വെട്ടാനുപയോഗിച്ച കോടാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!