ബഹു. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടന്നുവരുന്ന തദ്ദേശ അദാലത്ത്, ജില്ലയില്‍ 2024 ആഗസ്റ്റ് 23 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ കൊല്ലം ജില്ലാപഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടക്കുന്നതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാവിധി അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങള്‍

ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയ്ക്ക് ലഭിച്ച നിവേദനങ്ങള്‍

സ്ഥിരം അദാലത്ത് സമിതി, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓഫീസുകള്‍ എന്നിവയില്‍ തീര്‍പ്പാക്കാതെ അവശേഷിച്ചിക്കുന്ന പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും

എന്നിവ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

പൊതുജനങ്ങള്‍ക്ക് adalat.lsgkerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ 2024 ആഗസ്റ്റ് 18 ഞായറാഴ്ച വരെ അപേക്ഷ സമര്‍പ്പിക്കാം.

അദാലത്ത് ദിവസം ബഹു. മന്ത്രിക്ക് നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്.

= ബില്‍ഡിംഗ് പെര്‍മിറ്റ്
= കംപ്ലീഷന്‍
= വ്യാപാരവാണിജ്യ വ്യവസായ സേവന ലൈസന്‍സുകള്‍
= സിവില്‍ രജിസ്ട്രേഷന്‍, നികുതികള്‍
= ഗുണഭോക്തൃ പദ്ധതികള്‍
= പദ്ധതി നിര്‍വ്വഹണം
= സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍
= മാലിന്യ സംസ്കരണം = പൊതുസൗകര്യങ്ങളും സുരക്ഷയും
= ആസ്തി മാനേജ്മെന്റ്
= സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത

എന്നീ വിഷയ മേഖലകളില്‍ പൊതുജനങ്ങള്‍ക്ക് പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാവുന്നതാണ്.

error: Content is protected !!