പുത്തൻ തലമുറയുടെ സർഗ്ഗവാസനകൾക്ക് വേദിയായി “ചിത്രാങ്കണം 2024”
രണ്ട് ദിവസമായി കുമ്മിൾ ഗവ ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്ന “ചിത്രാങ്കണം”ചിത്ര പ്രദർശനം സമാപിച്ചു. സമാപന സമ്മേളനവും, സമ്മാന ദാനവും പ്രശസ്ത മജീഷ്യൻ ഡാരിയസ് നിർവ്വഹിച്ചു.
ചിത്രകലാ അധ്യാപകനായ പി എസ് ദിലീപ് കുമാർ, ചിത്രകാരി ആതിര ദീപു, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. നൂറ് കണക്കിന് ആളുകൾ പ്രദർശനം കാണാൻ എത്തിയിരുന്നു. മെയ് 14 ന് തുടങ്ങിയ പ്രദർശനം രണ്ട് നാൾ നീണ്ടുനിന്നു.
പ്രശസ്ത ചിത്രകലാ അധ്യാപകൻ ഗിരീഷ് ചായികയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നാൽപതോളം കുട്ടികളാണ് ഈ ചിത്ര പ്രദർശനത്തിൽ പങ്കെടുത്തത് . ഇവർ വരച്ച 400 വ്യത്യാസ്തങ്ങളായ ചിത്രങ്ങൾ പ്രദർശനത്തിൽ അണിനിരന്നു .പ്രകൃതിയും, മനുഷ്യനും, ജീവ ജാലങ്ങളും ക്യാൻവാസിൽ തെളിഞ്ഞു.
കുട്ടികളുടെ 8 മാസത്തിലധികമായുള്ള അധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രപ്രദർശനം. പാങ്ങോട് മുതൽ കടയ്ക്കൽ കുറ്റിക്കാട് വരെ നിന്നുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു .ചിത്ര കലയിൽ താത്പര്യമുള്ള കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് നാടിന് സമർപ്പിക്കുക എന്ന ദൗത്യമാണ് ഇതിന് പിന്നിലെന്ന് ഗിരീഷ് പറഞ്ഞു.