വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ്, ഫിസിയോതെറാപ്പി, പാലിയേറ്റീവ് സേവനങ്ങളും ലഭ്യമാക്കാനായി ആയൂർ മഞ്ഞപ്പാറയിൽ നിർമ്മാണം പൂർത്തിയാക്കിയ തണൽ കമ്മ്യൂണിറ്റി ഡയാലിസിസ് & പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം 2024 മാർച്ച്‌ 2 വൈകുന്നേരം 3 മണിയ്ക്ക് മൃഗ സംരക്ഷണ,ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിക്കും.തണൽ കമ്മ്യൂണിറ്റി ഡയാലിസിസ് & പാലിയേറ്റീവ് കെയർ സെന്റർ പ്രസിഡന്റ്‌ അബ്ദുൾ റഷീദ് കൊടിയിൽ അധ്യക്ഷത വഹിയ്ക്കും. സ്വാഗത സംഘം ജനറൽ കൺവീനർ അഫ്സൽ മഞ്ഞപ്പാറ സ്വാഗതം പറയും.

തണൽ കമ്മ്യൂണിറ്റി ഡയാലിസിസ് & പാലിയേറ്റീവ് കെയർ സെന്റർ, മഞ്ഞപ്പാറ

  1. വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ്
    2.കിടപ്പ് രോഗികൾക്ക് സൗജന്യ പരിചരണവും ആംബുലൻസ് സൗകര്യവും
    3.സൗജന്യ ഫിസിയോ തെറാപ്പി ചികിത്സ
    4.ഏറ്റവും കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കാൻ ആയൂരിൽ സജ്ജമാകുന്ന തണൽ ഫാർമസി
    5.സൗജന്യ സൈക്കോളജി & സൈക്യാട്രി കൺസൽറ്റേഷൻ

തണൽ ഡയാലിസിസ് കമ്മിറ്റി, മഞ്ഞപ്പാറ

തണൽ കമ്മ്യൂണിറ്റി ഡയാലിസിസ് & പാലിയേറ്റീവ് കെയർ സെന്റർ സെക്രട്ടറി അബ്ദുൽ ബഷീർ പടിഞ്ഞാറ്റിൻകര റിപ്പോർട്ട് അവതരിപ്പിക്കും.ഡയാലിസിസ് യുണിറ്റ് സെന്ററിന്റെ ഉദ്ഘാടനം കൊല്ലം എം പി പ്രേമചന്ദ്രൻ നിർവ്വഹിയ്ക്കും.പ്രോജക്ട് പ്രസന്റേഷൻ രക്ഷാധികാരി സജി സമദ് അവതരിപ്പിക്കും.കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ പി കെ ഗോപൻ, ഫാദർ ഡേവിസ് ചിറമേൽ,ശൈഖുനാ ഷംസുദ്ദീൻ മദനി അൽ ഖാദിരി ഏരൂർ തൃതല പഞ്ചായത്ത്‌ പ്രതിനിധികൾ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കും

error: Content is protected !!