കടയ്ക്കൽ എന്ന മലയോര ഗ്രാമത്തിൽ നിന്നും തമിഴ് സിനിമയിലെ സൂപ്പർ താരത്തിലേയ്ക്കുള്ള രുദ്രയുടെ കഥ ഒരുപാട് ത്യാഗങ്ങൾ നിറഞ്ഞതായിരുന്നു. സിനിമയെ തേടി ഇദ്ദേഹം നടന്ന വഴികൾ വേറിട്ടതായിരുന്നു.മങ്കാട് എന്ന ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിലെ അറബിക് ടീച്ചറുടെ മകനായിട്ടായിരുന്നു നുഫൈസിന്റെ ജനനം.

കടയ്ക്കൽ, ഗവ: ഹൈസ്സ്കൂളിൽ നിന്നും ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പെരിങ്ങമ്മല ഇഖ്ബാൽ കോളേജിൽ നിന്നും പ്രീഡിഗ്രി നേടി അതിന് ശേഷം ചാവർകോട് CHM കോളേജിൽ നിന്നും BSC കംപ്യുട്ടർ സയൻസിൽ ബിരുദം കരസ്ഥമാക്കി തുടർന്ന് MBA ബിരിദവും നേടിയതിനുശേഷം ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി പ്രവാസ ജീവിതത്തിലേയ്ക്ക് കടന്നു.

ദുബായിലെ ജോലിയ്ക്കിടയിലും നുഫൈസിന്റെ മനസ്സിൽ സിനിമയായിരുന്നു, താൻ താമസിയ്ക്കുന്ന അപ്പാർട്മെന്റിലെ സ്ഥിരം സന്ദർശകരായിരുന്ന സിനിമാ പ്രവർത്തകരോട് പലവട്ടം ചാൻസ് ചോദിച്ചു ഈ ചെറുപ്പക്കാരൻ.

ഈ വർഷം ജനുവരിയിൽ തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി ഓടിയ “സക്കരയി തുക്കളൈ ഒരു പുന്നഗൈ” എന്ന സിനിമയാണ് നുഫൈസിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായത്.

അവിടെ നിന്നുമാണ് തമിഴിലെ സൂപ്പർ തരമായ രുദ്രയിലേക്കെത്തിയത് അഗ്രിമെന്റ് ചെയ്ത പ്രൊഡ്യൂസർ പിന്മാറിയതിനാൽ ഈ സിനിമയുടെ പൂർണ്ണ നിർമ്മാണ ചുമതല കൂടി നുഫൈസിന് ഏറ്റെടുക്കേണ്ടിവന്നു,

75 തീയറ്ററുകളിൽ 18 ദിവസം ഈ സിനിമ പ്രദർശിപ്പിച്ചു, ഇത് തമിഴ് സിനിമയിൽ തന്നെ അപൂർവ്വമാണ്.ഒരു സാധാരണ പൊള്ളാച്ചിക്കാരൻ സൗണ്ട് എഞ്ചിനീയറുടെ റോൾ തമിഴ് സിനിമ ലോകം രണ്ട് കൈയും നീട്ടി സ്വീകരിച്ചു.

തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു തുക ഈ പ്രോജക്ടിന് വേണ്ടി ചിലവഴിക്കേണ്ടി വന്നു. അതിനായി തന്റെ ആസ്തികളും വിൽക്കേണ്ടിവന്നു എന്ന് നുഫൈസ് പറയുന്നു. സിനിമയോടുള്ള അടങ്ങാത്ത ആവേശമാണ് അദ്ദേഹത്തിനെ അതിന് പ്രേരിപ്പിച്ചത്.

ഒക്ടോബർ 11 ആണ് മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം നുഫൈസിന്റെ പുതിയ സിനിമയായ “കൊണ്ടോട്ടി പൂരം” റിലീസിനെത്തിയത്.കഥ, തിരക്കഥ, സംവിധാനം മജീദ് മാറാൻചേരി ആണ്,

സുധീർ പൂജപ്പുര നിർമ്മിച്ച് ടേക്ക് ഓഫ് സിനിമാസിന്റെ ബാനറിലാണ് തീയറ്ററുകളിലെത്തിയത് മലയാളത്തിൽ രണ്ട് സിമികളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

നബീഹ മുവീപ്രൊഡക്ഷൻ എന്ന ഒരു കമ്പനിയും നുഫൈസിന് ഉണ്ട് ചെന്നൈ സോളഗ്രാമത്തിലാണ് ഓഫീസ് മൂന്ന് സിനിമകൾ ഈ കമ്പനി നിർമ്മിച്ചിട്ടുണ്ട്.കൊച്ചി, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ഓഫീസുകൾ ഉണ്ട്

പ്രിയപ്പെട്ടവൻ, ബിഗ് സല്യൂട്ട് എന്നിവയാണ് മലയാളത്തിലെ ആദ്യത്തെ സിനിമകൾ.മത, ജാതി ഭേദമില്ലാത്ത ഒരു സുഹൃദ് വലയം തന്നെയുണ്ട് നുഫൈസിന്.,2018 ൽ എം സി റോഡിൽ വച്ചുണ്ടായ ഒരു അപകടത്തിൽ നുഫൈസിന് ഗുരുതരമായി പരിക്കേറ്റിരുന്നു, അദ്ദേഹം ഓടിച്ചിരുന്ന കാറിൽ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു ജീവിതത്തിനും, മരണത്തിനും ഇടയിലുള്ള നാളുകളായിരുന്നു അതെന്ന് നുഫൈസ് ഇപ്പോഴും ഓർത്തെടുക്കുന്നു.

അന്ന നിവിടം എന്ന തമിഴ് സിനിമ ഉടൻ പുറത്തിറങ്ങും, പൂർണ്ണമായും ശ്രീലങ്കയിൽ ചിത്രീകരിച്ച ഈ സിനിമ ശ്രീലങ്കൻ ഭാഷയിലും റിലീസ് ചെയ്യുന്നുണ്ട്.കൊണ്ടോട്ടി പൂരത്തിലെ അഭിനയത്തിന് രാജ്നാരായൺജി മാധ്യമപുരസ്‌കാരം 2023 ൽ പുതുമുഖ നായകനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം നുഫൈസിനാണ്.കൂടാതെ സ്വന്തം കമ്പനിയായ നബീഹാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നുഫൈസ് തന്നെ നായനാകുന്ന പുതിയ സിനാമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു.

ഇന്നും നാടിനെ സ്നേഹിക്കുന്ന ഈ കടയ്ക്കൽ കാരനെ തേടി ഇനി ഒരുപിടി നല്ല സിനിമകൾ രുദ്രയെ തേടി വരട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ