സംസ്ഥാന ജി.എസ്. ടി. വകുപ്പിന്റെ ലക്കി ബിൽ ആപ്പിന് ദേശീയ ഇ ഗവേണൻസ് പുരസ്കാരം. അക്കാദമിക്/ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണ രംഗത്തെ മികവാർന്ന പ്രകടനത്തിനാണ് സിൽവർ അവാർഡ് ലഭിച്ചത്. ജി.എസ്. ടി വകുപ്പിനു വേണ്ടി ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ആപ്പ് നിർമ്മിച്ചത്.
പൗര സേവനങ്ങൾ പരമാവധി ഇ ഗവേണൻസിന്റെ സഹായത്തോടെ ലഭ്യമാക്കാനുള്ള സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് ലഭിക്കുന്ന അംഗീകാരത്തിലെ ഏറ്റവും പുതിയ ഏടാണിത്. ജി.എസ്.ടി കൃത്യമായി നൽകാനും ബിൽ കൃത്യമായി ലഭ്യമാക്കാനുള്ള ബോധവത്കരണവും പ്രോത്സാഹനവുമാണ് ലക്കി ബിൽ ആപ്പ്. ലഭിക്കുന്ന ജി.എസ്.ടി ബില്ലുകൾ ആപ്പിൽ അപ്ലോഡ് ചെയ്താൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങളുമുണ്ട്.