
കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഓട്ടംതുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ സ്വദേശിനി അഭിനന്ദ പി അരവിന്ദ്.സ്കൂൾ യുവജനോത്സവ വേദികളിൽ സ്ഥിരം സാന്നിധ്യമാണ് അഭിനന്ദ.

തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർത്ഥിയാണ് അഭിനന്ദ സംസ്ഥാന മത്സരങ്ങളിൽ ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.കടയ്ക്കൽ ഗവ ഹയർസെക്കന്ററി സ്കൂളിലെ പഠനകാലത്ത്.


കലാ കുടുംബത്തിൽ പിറന്ന ദേവികയും, അനുജത്തി അഭിനന്ദ പി അരവിന്ദും കലോത്സവ വേദിയിലെ സ്ഥിരം താരങ്ങളാണ്, പാട്ടും, നൃത്തവും ഒരേ വേദിയിൽ അവതരിപ്പിക്കുന്നത് ഇവരുടെ പ്രത്യേകതയാണ്.കഥാ പ്രസംഗവും നന്നായി അവതരിപ്പിക്കും. പഞ്ചായത്ത് കേരളത്സവങ്ങളിലും സമ്മാനങ്ങൾ വാരി കൂട്ടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.

സംസ്ഥാന സ്കൂൾ കലോത്സവത്തിലടക്കം നിരവധി സമ്മാനങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്.സ്കൂൾ കലോത്സവങ്ങളിൽ എല്ലാവർഷവും ഇവർക്കാണ് കലാ തിലക പട്ടം ലഭിയ്ക്കാറ്.ഇവർക്ക് പിന്തുണയുമായി കുടുംബാംഗങ്ങൾ എല്ലാം വേദിയിൽ എത്താറുണ്ട്

