ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനസദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.സി പി ഐ (എം)ഏരിയ സെന്റർ അംഗം റ്റി എസ് പ്രഫുല്ലഘോഷ് അധ്യക്ഷത വഹിച്ചു. വി സുബ്ബലാൽ സ്വാഗതം പറഞ്ഞു.

ജില്ലാ സെക്രട്ടറയേറ്റ് അംഗം എസ് വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം എം നസീർ,എം എസ് മുരളി, അഡ്വ റ്റി ആർ തങ്കരാജ് എന്നിവർ സംസാരിച്ചു.

കടയ്ക്കൽ ലോക്കൽ സെക്രട്ടറി എൻ ആർ അനിൽ നന്ദി പറഞ്ഞു.കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ നടന്ന പരിപാടിയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.


