കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ശ്രീമതി ജെ നജീബത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ പി കെ ഗോപൻ ആണ് ഉദ്ഘാടന നിർവഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം മനോജ് കുമാർ, ബ്ലോക്ക് മെമ്പർ ശ്രീ സുധിൻ കടയ്ക്കൽ, ശ്രീ വേണു കുമാരൻ നായർ, ശ്രീമതി കെ എം മാധുരി, സബിത ഡി എസ്,പിടിഎ പ്രസിഡന്റ് ശ്രീ എസ് ബിനു, SMC ചെയർമാൻ ശ്രീ നന്ദനൻ എസ്, ശ്രീ നജീം എ,വിജയകുമാർ റ്റി, ശ്രീജ എസ്, സോണിയ എസ്, ബിജു ആർ സി തുടങ്ങിയവർ പങ്കെടുത്തു.


ഉദ്ഘാടന സമ്മേളനത്തിന് ശേഷം ശ്രീ ഗോപകുമാർ പാർത്ഥസാരഥി നയിച്ച “പാട്ടും പറച്ചിലും” എന്ന പരിപാടി നടന്നു. ഉച്ചയ്ക്കുശേഷം ശ്രീ ഗോപാലകൃഷ്ണപിള്ള സാർ നയിച്ച ” പേപ്പർ ക്രാഫ്റ്റ് ” എന്ന പരിപാടി നടന്നു. ” നക്ഷത്രങ്ങളെ ത്തേടി ” ക്യാമ്പിന്റെ ആദ്യ ദിവസമായ ഇന്ന് 400 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ചെയ്തു കൊടുത്തിരുന്നു.
ക്യാമ്പിന്റെ രണ്ടാം ദിവസമായ നാളെ ലഹരി വിരുദ്ധ റാലി, കലാ – കായിക – പ്രവൃത്തിപരിചയ ക്ലാസുകൾ, രക്ഷകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ ക്ലാസ് തുടങ്ങിയ പരിപാടികൾ നടക്കും.

ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കിയ പദ്ധതികൾ
🔶27 ലക്ഷം രൂപയുടെ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് കോംപ്ലക്സ്
🔶20 ലക്ഷം രൂപയുടെ മെയിന്റനൻസ് വർക്കുകൾ
🔶 13 ലക്ഷം രൂപയുടെ ത്രീ ഫേസ് ഇലക്ട്രിക് കണക്ഷൻ
👉 പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സജ്ജീകരിച്ച ആർട്ട് ഗ്യാലറി
സംഭാവനകൾ
🔶 സനൽകുമാർ സുവിദ്യ മാർബിൾസ്… 68000₹
🔶1990 SSLC Batch.. 50000₹
🔶1993 SSLC Batch..10000₹
🔶1988 SSLC Batch.. 50 Chairs
👉 എട്ടാം ക്ലാസിൽ പുതുതായി രജിസ്റ്റർ ചെയ്ത കുട്ടികൾക്കായുള്ള “നക്ഷത്രങ്ങളെത്തേടി” അവധിക്കാല ക്യാമ്പ്.
ഇവയുടെ ഉദ്ഘാടനം ഇന്ന് നടന്നു

Leave a Reply

Your email address will not be published. Required fields are marked *