
വെളിനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാളികേര സംസ്‌കരണകേന്ദ്രം വെള്ളിയാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ആധുനിക സൗകര്യങ്ങളോടെ ഏഴാംകുറ്റിയിലാണ് സ്ഥാപനം പ്രവർത്തിക്കുക. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 10,000 തേങ്ങ ഒരേസമയം മെഷീനിൽ ആട്ടി വെളിച്ചെണ്ണ നിർമിക്കാൻ കഴിയുന്ന കേന്ദ്രം നിർമിച്ചത്.
രണ്ടുകോടി രൂപ കേരള ബാങ്ക് വായ്പയും 29 ലക്ഷം രൂപ ബാങ്ക് വിഹിതവും ഉൾപ്പെടെ രണ്ടുകോടി 29 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി. പ്രാദേശിക കമ്പോളത്തിനൊപ്പം കയറ്റുമതി സാധ്യത കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രം ആരംഭിച്ചതെന്ന് ബാങ്ക് പ്രസിഡന്റ് പി ആനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ശുദ്ധമായ വെളിച്ചെണ്ണ ഉൽപ്പാദിപ്പിച്ച് നിറവ് എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കും



