
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ആരംഭിക്കുന്ന ഹരിതം പ്ലാന്റ് നഴ്സറി & ഗാർഡൻ, KFPC അഗ്രി ബസാർ, പ്രകൃതി എക്കോ ഷോപ്പ്, ഹണി പാർലർ, KFPC ലേബർ ബാങ്ക്, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു.

ഇതിന്റെ ഭാഗമായി കർഷകസംഗമവും നടന്നു.2024 ഡിസംബർ 2 നാല് മണിയ്ക്ക് ചിങ്ങേലി ഇന്ത്യൻ ഓയിൽ പമ്പിന് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിച്ചു.KFPC ചെയർമാൻ ജെ സി അനിൽ സ്വാഗതം പറഞ്ഞു.കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു ,ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്,

ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ,ചിതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൽ ഹമീദ്, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ, ഡയറക്ടർ ബോർഡ് മെമ്പർമാർ, കർഷകർ എന്നിവർ പങ്കെടുത്തു.



