Month: December 2024

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ഫെബ്രു: 21, 22 തീയതികളിൽ

കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ…

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷന്‍ കോഡ്

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN TRV 01 എന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലോക്കേഷന്‍ കോഡ്.…

കാനനപാതയിലൂടെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് പ്രത്യേകം പാസ്സ്

കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ ഓളം കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽകുന്നത്. മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസ്സുമായി പുതുശ്ശേരി താവളത്തിൽ നിന്ന്…

കടയ്ക്കൽ പഞ്ചായത്ത്‌ ആധുനിക ക്രിമിറ്റോറിയം ഉദ്ഘാടനം ഡിസംബർ 23 ന്

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ചായിക്കോട്ട് നിർമ്മിച്ച ആധുനിക ക്രിമിറ്റോറിയം ഡിസംബർ 23 ന് വൈകുന്നേരം 4 മണിയ്ക്ക് മന്ത്രി ചിഞ്ചുറാണി നിർവ്വഹിയ്ക്കും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌കുമാർ അധ്യക്ഷത വഹിയ്ക്കും. തൃതല പഞ്ചായത്ത്‌ പ്രതിനിധികൾ,പൊതുപ്രവർത്തകർ,ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുക്കും. മൃതദേഹം കത്തിക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധമില്ല,പുകയില്ല…

ചടയമംഗലം ബ്ലോക്ക് തല കേരളോസവം ;എറ്റവും കൂടുതൽ പോയിൻ്റ് നേടി സംസ്കൃതി ഗ്രന്ഥശാല കടയ്ക്കൽ.

December 14 15 16 തീയതികളിൽ നടന്ന ബ്ലോക്ക് തല കേരളോത്സവ തിൽ 272 പോയിൻ്റ് നേടി സംസ്കൃതി ഗ്രന്ഥശാല ഒന്നാം സ്ഥാനം നേടി. എവർ റോളിംഗ് ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതിക വിദ്യാധരൻ നിൽ നിന്നും ഏറ്റുവങ്ങി

കേരളോത്സവത്തിൽ ചേച്ചിയും അനിയത്തിയും കലാതിലക പട്ടം നേടി

ചടയമംഗലം ബ്ലോക്ക്‌ കേരളോത്സവത്തിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ സംസ്കൃതി ഗ്രന്ഥശാല അംഗങ്ങളായ ദേവിക,അഭിനന്ദ പി അരവിന്ദ് എന്നിവരാണ് കലാ തിലകപട്ടം പങ്കിട്ടത്. കലാ കുടുംബത്തിൽ പിറന്ന ദേവികയും, അനുജത്തി അഭിനന്ദ പി അരവിന്ദും കലോത്സവ വേദിയിലെ സ്ഥിരം താരങ്ങളാണ്, പാട്ടും, നൃത്തവും…

ആര്യയുടേയും, അമൃതയുടെയും സ്നേഹവീടിന്റെ പാലുകാച്ചൽ ഡിസംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിയ്ക്കും

സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്തിരുന്ന കടയ്ക്കൽ GHSS ലെ ആര്യയ്ക്കും, അമൃതയ്ക്കും ഇനി സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു. പ്ലസ് വണ്ണിലും, പത്താം ക്ലാസിലും പഠിയ്ക്കുന്ന ഇരുവരുടെയും പിതാവ് രണ്ട് വർഷം മുൻപ് മരിച്ചുപോയിരുന്നു. അസുഖ ബാധിതയായ അമ്മയാണ് ഇവരെ കൂലിപണി…

കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ ന്യുറോ &സ്പൈൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2024 ഡിസംബർ 22 ന് രാവിലെ 9 മണിമുതൽ 12 വരെയാണ് ക്യാമ്പ്.SPINE DIVISION, BRIN DIVISION എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ്. കഴുത്ത് വേദന, നടുവേദന നട്ടെല്ലിൽ ക്ഷതം, കൈ കാലുകളിലെ പെരുപ്പ്, കൈ കാലുകളിലെ തളർച്ച, നട്ടെല്ല് തേയ്മാനം, നാഡീ…

കടയ്ക്കൽ ആൽത്തറമൂട്ടിൽ കടയിൽ നിന്നവരെ ബൈക്ക് യാത്രികർ ഇടിച്ചു വീഴ്ത്തി

കടയ്ക്കൽ ആൽത്തറമൂട്ടിൽ കടയ്ക്കുള്ളിൽ നിന്നവരെ ബൈക്ക് യാത്രികർ ഇടിച്ചു വീഴ്ത്തി. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ആൽത്തറമൂട്ടിൽ ദേവീ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന വിഷ്ണുവിനേയും, പശ്ചിമ ബംഗാൾ സ്വദേശിയായ ഡപ്പൻ കുമാർ ദാസിനെയുമാണ് ഇടിച്ചു വീഴ്ത്തിയത് .പുല്ലുപണ ചരുവിള…

ചരമം: (സുനിൽ കുമാർ സുമിനാ ഭവൻ, മേവനക്കോണം, കടയ്ക്കൽ)

മേവനക്കോണം സുമിനാ ഭവനിൽ സുനിൽ കുമാർ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിയ്ക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കശുവണ്ടി ഫാക്ടറി ജീവനക്കാരനായിരുന്നു.സംസ്‌കാരം കോട്ടപ്പുറത്തുള്ള വസതിയിൽ നടക്കും.