കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ചായിക്കോട്ട് നിർമ്മിച്ച ആധുനിക ക്രിമിറ്റോറിയം ഡിസംബർ 23 ന് വൈകുന്നേരം 4 മണിയ്ക്ക് മന്ത്രി ചിഞ്ചുറാണി നിർവ്വഹിയ്ക്കും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌കുമാർ അധ്യക്ഷത വഹിയ്ക്കും. തൃതല പഞ്ചായത്ത്‌ പ്രതിനിധികൾ,പൊതുപ്രവർത്തകർ,ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുക്കും.

മൃതദേഹം കത്തിക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധമില്ല,പുകയില്ല തികച്ചും പരിസ്ഥിതി സൗഹൃദം എന്നിങ്ങനെ ഒത്തിരി സവിശേഷതകളുമായാണ് കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ആധുനിക ക്രിമിറ്റോറിയം തുറക്കുന്നത്.

ഏകദേശം 1കോടി 30 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.സ്‌ട്രക്ച്ചർ വർക്കുകൾ സർക്കാർ അംഗീകൃത ഏജൻസിയായ സിഡ്കൊയും, മെക്കാനിക്കൽ, ഫർണ്ണസ് വർക്കുകൾ റൈകോയും ആണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്.ഏറ്റവും അത്യാധുനിക ഫർണ്ണസ് ആണ് ഇവിടെ റൈക്കോ സജ്ജീകരിച്ചിരിക്കുന്നത്.

ഇവിടെ ശുദ്ധ ജല സൗകര്യത്തിനായി കുഴൽ കിണർ, ടോയ്ലറ്റ് അനുബന്ധ സൗകര്യങ്ങൾ, വിശാലമായ പാർക്കിംഗ് ഏരിയ, അനുബന്ധ റോഡുകളുടെ നിർമ്മാണം എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.

ക്രിമിറ്റോറിയത്തിന്റെ ദൈനംദിന പ്രവർത്തനത്തിനായി ഒരു ഓഫീസ് ബ്ലോക്കും സജ്ജീകരിച്ചിട്ടുണ്ട്.പരേതർക്ക് അന്ത്യകർമ്മങ്ങൾ ഇവിടെ ചെയ്യത്തക്ക രീതിയിലുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.