2024 ലെ സംസ്ഥനതല ശിശുദിനത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കൊല്ലം കുളത്തുപ്പഴ സ്വദേശി ബഹിയാ ഫത്തിമക്ക് കൊല്ലം ജില്ലാ ഭരണകുടത്തിന്റെയും, ജില്ലാ ശിശുക്ഷേമ സമിതിയുടെയും നേത്യത്വത്തിൽ സ്വീകരണം നൽകി.സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്തായി കുളത്തൂപ്പുഴയെ ഗവർണ്ണർ പ്രഖ്യാപിച്ച വേളയിൽ ബഹു. ഗവർണർ . ആരിഫ് മുഹമ്മദ് ഖാനൊപ്പം വേദി പങ്കിട്ടുണ്ട്.
മൂന്നാം ക്ലാസ്സുകാരിയായ ഈ കൊച്ചുമിടുക്കി ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിലും, ടി വി ഷോയിലും തൻ്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.ADM ശ്രീ നിർമൽ കുമാർ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി ഷൈൻ ദേവ്, ട്രഷറർ എൻ. അജിത് പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി, എക്സികൂട്ടിവ് കമ്മിറ്റി അംഗം R. മനോജ്, എന്നിവർ പങ്കെടുത്തു.
നവംബർ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥന ശിശുദിന റാലിയിൽ മുഖ്യമന്ത്രിയോടെപ്പം പരിപാടിയിൽ പങ്കെടുക്കുന്നതാണ്.