

ചടയമംഗലം സബ്ജില്ലാ കലോത്സവം ഉദ്ഘാടന സമ്മേളനം 05-11-2024 ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് പ്രധാന വേദിയിൽ ആരംഭിച്ചു.


കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ നജീം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.


അറബിക് കലോത്സവം കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു, ഇട്ടിവ പ്രസിഡന്റ് കുമാരി സി അമൃത എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സംസ്‌കൃതോത്സവം ചിതറ പ്രസിഡന്റ് മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു.


ആശംസകൾ അറിയിച്ചുകൊണ്ട് കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ കടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി എസ് എസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ എം മാധുരി,

വേണു കുമാരൻ നായർ, ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ, വാർഡ് മെമ്പർമാരായ സബിത, പ്രീതൻ ഗോപി,സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ,


മുസ്ലിം ലീഗ് പ്രതിനിധി തമീം കടയ്ക്കൽ, AEO ജ്യോതി റ്റി ജി, സ്കൂൾ എച്ച് എം റ്റി വിജയകുമാർ, പി റ്റി എ പ്രസിഡന്റ് അഡ്വ റ്റി ആർ തങ്കരാജ് എന്നിവർ സംസാരിച്ചു. റിസ്പ്ഷൻ കമ്മിറ്റി കൺവീനർ ജേക്കബ് ജോൺ നന്ദി പറഞ്ഞു.




കടയ്ക്കൽ GVHSS ലെ അധ്യാപർ ചേർന്ന് സ്വാഗത ഗാനം ആലപിച്ചു.എൻ എസ് എസ് ഗാനം കുട്ടികൾ അവതരിപ്പിച്ചു.ഈ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കുന്നതിനായി കുട്ടികൾക്കിടയിൽ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു.


അതിൽ പങ്കെടുത്ത 30 കുട്ടികളിൽ നിന്നും സെലക്ട് ചെയ്യപ്പെട്ട മൂന്ന് സ്ഥാനം വരെ ലഭിച്ച കുട്ടികളെ ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അനുമോദിച്ചു.



