ശരീരത്തിലെ രക്തകോശങ്ങൾ നശിക്കുന്ന അധ്യപൂർവ രോഗം ബാധിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് വയസ്സുകാരി അമേയ മരണപ്പെട്ടു.ചിതറ എ ബി നിവാസിൽ ബൈജു,അശ്വതി ദമ്പതിമാരുടെ മകളാണ് അമേയ.മൂല കോശം മാറ്റി വയ്ക്കുകയായിരുന്നു (BLOOD STEMCELL TRANSPLANT)ഏക ചികിത്സ. ബ്ലഡിൽ CRO പോസിറ്റീവ് ആയതിനെ തുടർന്ന് ഈ മാസം 20 ന് വെല്ലൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.അവിടെ വെച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

അടിക്കടി പനിയും, ക്ഷീണവും വന്നതിനെ തുടർന്ന് അമേയയെ ഒന്നരമാസം മുൻപാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്..തുടർച്ചയായ പനിമൂലം പ്ലേറ്റ്ലെറ്റ്‌ കൗണ്ടിൽ ഗണ്യമായ കുറവുണ്ടായി തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗമാണെന്ന് കണ്ടെത്തി. തുടർ ചികിത്സയ്ക്കുള്ള തുക കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു.നാട്ടുകാരും കുടുംബവും. പൊതു പ്രവർത്തകരും,നാട്ടുകാരും ചേർന്ന് ചികിത്സാ സഹായനിധി രൂപവൽക്കരിച്ച് പ്രവർത്തിച്ചു വരുന്നതിനിടയിലാണ് ഈ വിയോഗം