Month: October 2024

അബ്ദുള്ളയുടെ തണലിൽ 26 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു;കടയ്ക്കൽ ഗ്രാമ പഞ്ചായത്തും, ലയൺസ് ക്ലബ്ബും ചേർന്ന് കരാർ ഒപ്പിട്ടു.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് കടയ്കലിലെ വ്യാപാരിയായ അബ്ദുള്ള കാക്ക (കപ്പലണ്ടി മണി)വാങ്ങി തന്ന ഒരേക്കർ ഭൂമിയിൽ തദ്ദേശ സ്വയംഭരണ വകുപ്പും ലയൺസ് ക്ലബ്ബുമായി ചേർന്ന് കൊണ്ട് ഭവന ഭൂരഹിത ഗുണഭോക്താക്കൾക്കായി 26 വീട് വെച്ച് നൽകുന്നതുമായി ബന്ധപ്പെട്ടു തദ്ദേശ മന്ത്രിയുടെ ഓഫീസിൽ വെച്ച്…

വിപ്ലവസ്മാരക ജംഗ്ഷൻ, മേളക്കാട് എന്നിവിടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു.

ഇട്ടിവ പഞ്ചായത്തിലെ മേളക്കാട് ജംഗ്ഷനിലും കടക്കൽ പഞ്ചായത്തിലെ വിപ്ലവ സ്മാരക ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റർ ലൈറ്റുകൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സ്വിച്ച് ഓൺ ചെയ്തു . എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആണ് മിനി മാസ്റ്റർ…

ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും.

കൊച്ചി: മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യനഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ…

ഗ്രാമീണം കടക്കലിന്റെ നേതൃത്വത്തിൽ ചടയമംഗലം സബ് ജില്ലാ സ്കൂൾ കലോത്സവ ഫണ്ടിലേക്ക് സംഭാവന നൽകി

ഗ്രാമീണം കടക്കലിന്റെ നേതൃത്വത്തിൽ ചടയമംഗലം സബ് ജില്ലാ സ്കൂൾ കലോത്സവ ഫണ്ടിലേക്ക് സംഭാവന നൽകി ഗ്രാമീണം എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ ലക്ഷ്മി,ഇർഷാദ് പുനയം, സജു സലിം, സുനിൽ ശങ്കർ നഗർ വികാസ് കടയ്ക്കൽ ജിഷ ആർ എസ്. എന്നിവർ ചേർന്ന് കലോത്സവ…

B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി. സി (OBC), ഒ. ഇ.…

കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റലിലെ കാത്ത് ലാബ് ഉദ്ഘാടനം ഇന്ന് (28-10-2024)

കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ പുതുതായി ആരംഭിയ്ക്കുന്ന കാത്ത് ലാബിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം അബ്ദുൽ ഹലിം ഉദ്ഘാടനം ചെയ്യും. Kimsat ചെയർമാൻ എസ് വിക്രമൻ, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌…

ശിശുദിനത്തിന് ജനകീയ സംഘാടകസമിതി രൂപീകരിച്ചു.

കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നവംബർ 14ന് സംഘടിപ്പിക്കുന്ന ശിശുദിന മഹാറാലി വൻ വിജയമാക്കി തീർക്കുന്നതിന് വേണ്ടിയാണ് സംഘാടകസമിതി രൂപീകരിച്ചത്.കളക്ടർ എൻ ദേവീദാസ് ഉദ്ഘാടനം ചെയ്തു ശിശുക്ഷമ്മ സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി അധ്യക്ഷത വഹിച്ചു.ശിശുക്ഷേമ…

2023-24 അധ്യയന വർഷത്തെ ജില്ലാതല മാതൃഭൂമി “സീഡ് ” പുരസ്കാരം കടയ്ക്കൽ GVHSS ന് ലഭിച്ചു

2023-24 അധ്യയന വർഷത്തെ ജില്ലാതല മാതൃഭൂമി “സീഡ് ” പുരസ്കാരം കടയ്ക്കൽ GVHSS ന് ലഭിച്ചു. കൊട്ടാരക്കര താമരക്കുടി ശിവവിലാസം VHSS ൽ നടന്ന ചടങ്ങിൽ വച്ച് കടയ്ക്കൽ GVHSS ലെ സീഡ് കോർഡിനേറ്റർ സലീനബീവി അധ്യാപകൻ സുബൈർ സീഡ് ക്ലബ്ബിലെ…

17പവൻ കവർന്നു;കടയ്ക്കലിൽ ഇൻസ്റ്റഗ്രാം താരം അറസ്റ്റിൽ

കടയ്ക്കൽ: ചിതറയിൽ ബന്ധുവിന്റെയും സുഹൃത്തിന്റെയും വീട്ടിൽനിന്ന് 17പവൻ സ്വർണം കവർന്ന ഇൻസ്റ്റഗ്രാം താരം പൊലീസ്‌ പിടിയിൽ. ചിതറ ഭജനമഠത്തിൽ മുബീന (26)യെയാണ് ചിതറ പൊലീസ് അറസ്റ്റ്ചെയ്തത്. മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ വീട്ടിൽനിന്ന് ആറുപവന്റെ മാല, ഒരു പവന്റെ വള, ഒരുപവൻ വീതമുള്ള…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം

27-10-2024 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺഹാളിൽ നടന്നു. കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ സ്വാഗതം പറഞ്ഞു.അനുശോചന പ്രമേയം ബാങ്ക്…