കെൽ കുണ്ടറയിൽ വിമുക്ത ഭടൻമാരായ സേഫ്റ്റി &സെക്യൂരിറ്റി യുടെ പരേഡിൽ കെൽ യൂണിറ്റ്‌ ഹെഡ് (GM)ശ്രീ ബൈജു പതാക ഉയർത്തി.

കാർഷിക ക്ഷേമ വകുപ്പിന്റെ സംസ്ഥാനതല പുരസ്‌കാരങ്ങളിൽ മികച്ച രണ്ടാമത്തെ പൊതുമേഖല സ്ഥാപനമായി കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംങ് കമ്പനി (കെൽ)തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പഴ്സ്നൽ എക്‌സിക്യുട്ടീവ് എസ് ബാബുവിന്റെ നേതൃത്വത്തിൽ 10 ജീവനക്കാരാണ് കമ്പനി വളപ്പിൽ കൃഷി ചെയ്യുന്നത്.

പൂർണ്ണമായും ജൈവകൃഷി രീതിയിൽ കൃഷി ചെയ്തെടുക്കുന്ന വിളവെടുക്കുന്ന 12 ഇനം പച്ചക്കറികൾ, മരച്ചീനി, കൈതച്ചക്ക എന്നിവ കൃഷി ചെയ്യുന്നു. ഇവയെല്ലാം തന്നെ ക്യാന്റീനിൽ ഉപയോഗിക്കുന്നു.