
വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിനോടനുബന്ധിച്ചുള്ള പൂന്തോട്ടത്തിൽ അപൂർവ്വ പൂച്ചെടിയായ ജെയ്ഡ് വൈൻ പൂത്തു.ഫിലിപ്പീൻസിലെ ഉഷ്ണമേഖലയിൽ മാത്രം കാണപ്പെടുന്ന ഈ ചെടി നമ്മുടെ നാട്ടിൽ ഇത്രയധികം പൂക്കുന്നത്
ആദ്യമായാണ്.തീ മഴയായി തോന്നിപൂക്കുന്ന ഫിലിപ്പീൻസ് സ്വദേശമായ ഈ ചെടിയുടെ പൂക്കൾ ഹൃദ്യമായ കാഴ്ചയാണ് നൽകുന്നത്.ഈ ചെടിയുടെ ഫോട്ടോഷൂട്ട് ഉദ്ഘാടനം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ നിർവ്വഹിച്ചു.ഈ പൂക്കൾ കാണാനും, ഫോട്ടോ എടുക്കാനും നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

ഫിലിപ്പീൻസ് എന്ന ഉഷ്ണ മേഖലാ രാജ്യത്തെ മഴക്കാടുകളിൽ സ്വഭാവികമായി വളരുന്ന വള്ളിച്ചെടിയാണ് ജേഡ് വൈൻ. ഇവയുടെ കൂട്ടമായി വിരിയുന്ന പൂക്കൾ മനം കവരുന്നവയാണ്. വേഴാമ്പലിന്റെ ചുണ്ടു പോലെ തോന്നുന്ന പൂക്കുലകൾ കാണുന്നതിനാലാണ് വേഴാമ്പൽ പൂവ് എന്ന പേര് ലഭിച്ചത്. തിളങ്ങുന്ന ചുവപ്പ്, സമുദ്രനീല നിറങ്ങളിൽ പൂക്കളുള്ള ജേഡ് വൈൻ വള്ളികൾ കാണാറുണ്ട്. ദീർഘ വർഷങ്ങളുടെ ആയുസുള്ള വളളിയാണിത്. പൊതുവെ പുഷ്പിക്കുന്നത് വേനൽക്കാലത്തിനൊടുവിലാണെങ്കിലും മറ്റു സമയങ്ങളിലും ചിലപ്പോൾ പൂക്കൾ വിരിയാറുണ്ട്.

