ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2024ന് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹ്യനീതി ഡയറക്ടര്‍ക്കോ ബന്ധപ്പെട്ട ജില്ല സാമൂഹ്യനീതി ഓഫിസര്‍ക്കോ ഓഗസ്റ്റ് 30നു മുന്‍പായി നാമനിര്‍ദേശം ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്
sjd.kerala.gov.in സന്ദര്‍ശിക്കുക.
20 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍(സര്‍ക്കാര്‍/പൊതുമേഖല, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (സ്വകാര്യമേഖല, സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍.ജി.ഒ. സ്ഥാപനങ്ങള്‍, ഭിന്നശേഷിയുള്ള മികച്ച മാതൃകാവ്യക്തി, മികച്ച സര്‍ഗാത്മക കഴിവുള്ള ഭിന്നശേഷി കുട്ടി, ഭിന്നശേഷിയുള്ള മികച്ച കായിക താരം, ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍, എന്‍.ജി.ഒ.കള്‍ നടത്തിവരുന്ന ഭിന്നശേഷിമേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, സാമൂഹ്യനീതി വകുപ്പിനു കീഴിലെ മികച്ച ഭിന്നശേഷിക്ഷേമ സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം(സര്‍ക്കാര്‍/സ്വകാര്യ മേഖലകള്‍,
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍, ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍/ഗവേഷണങ്ങള്‍/സംരംഭങ്ങള്‍, ഭിന്നശേഷിമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ല പഞ്ചായത്ത്, ഭിന്നശേഷിമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ല ഭരണകൂടം, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്ക് നാമനിര്‍ദേശം നല്‍കാം.