Month: July 2024

ലോകകേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ലോകകേരളം ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഓൺലൈൻ പോർട്ടലിൽ കേരളീയപ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാം. www.lokakeralamonline.kerala.gov.inഎന്ന വെബ്ബ്സൈറ്റിൽ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഡിജിറ്റൽ ഐ.ഡി കാർഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയർ (എൻ.ആർ.കെ), അസ്സോസിയേഷനുകൾ കൂട്ടായ്മകൾ എന്നിവർക്കും പോർട്ടലിൽ രജിസ്റ്റർ…

സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി

സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സർവെ വിഭാഗം ജീവനക്കാരുടെ വിയർപ്പിന്റെ നേട്ടമാണിതെന്ന് സർവെ ഡയറക്ടറേറ്റിലെത്തിയ റവന്യു മന്ത്രി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ച് മന്ത്രി സന്തോഷം പങ്കിട്ടു. 1966 മുതൽ സംസ്ഥാനത്ത്…

12 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകും

ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 12 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇതിനായി മുൻവർഷം നൽകിയ 9,000 റോബോട്ടിക് കിറ്റുകൾക്ക് പുറമെ ഈ വർഷം…

ദീപു അർ.എസ് ചടയമംഗലത്തിന് ദേശ് രത്ന പുരസ്കാരം

കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയിൽ ഫൗണ്ടേഷൻ്റെ ദേശ് രത്ന ദേശീയ പുരസ്കാരം ദീപു ആർ എസ്സ് ചടയമംഗലത്തിന് ലഭിച്ചു. എഴുത്തുകാരൻ, ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം ലഭിച്ചത്. ചടയമംഗലം ഉമ്മനാട് സ്വദേശിയാണ് ദീപു ആർ.എസ്…

ഞാറ്റുവേലകളെ അടുത്തറിയാം

പഴയ മലയാള കാർഷിക കലണ്ടർമലയാളമാസത്തിലെ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഭൂമി സൂര്യനെ വലം വയ്ക്കാനെടുക്കുന്ന ഒരു വര്‍ഷത്തെ 13.5 ദിവസങ്ങള്‍ വരുന്ന 27 ഞാറ്റുവേലകളായാണ് തരംതിരിച്ചിരിക്കുന്നത്. സൂര്യന്റെയും ചന്ദ്രന്റയും ചലനമനുസരിച്ച് പൂര്‍വീകര്‍ ചിട്ടപ്പെടുത്തിയ…

കടയ്ക്കൽ സ്വദേശി സുജിത്ത് സോമന്റെ പുതിയ കവിത “ഒത്തുചേരൽ” പുറത്തിറക്കി

കടയ്ക്കൽ സ്വദേശി യുവ കവി സുജിത്ത് സോമന്റെ ഏറ്റവും പുതിയ കവിത “ഒത്തുചേരൽ”പുറത്തിറങ്ങി ഗാനത്തിന് സംഗീതം നൽകിരിക്കുന്നതും, ആലപിചിരിക്കുന്നതും ശ്രീരേഖയാണ്. ഒട്ടനവധി കവിതകളും, ഗാനങ്ങളും സുജിത്തിന്റെ രചനയിലുണ്ട്, കടക്കലമ്മയെ സ്തുതിച്ചുകൊണ്ട് “ഓം കാളി”എന്ന ആൽബം തിരുവാതിര നാളിൽ പുറത്തിറക്കിയിരുന്നു.

നിറ്റ ജലാറ്റിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റിന്റെ ബെസ്റ്റ് സി.എസ്.ആര്‍ പുരസ്‌കാരം

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റ് കേരള ചാപ്റ്ററിന്റെ ബെസ്റ്റ് സിഎസ്ആര്‍ അവാര്‍ഡ് നിറ്റാ ജലാറ്റിന്‍ കരസ്ഥമാക്കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നിറ്റ ജലാറ്റിന്‍ നടത്തിയ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ,കോഴികുഞ്ഞുങ്ങളുടെ വിതരണം, കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു വികസന…

ബോണക്കാട് കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്

വിതുര; തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. ബോണക്കാട് ബി എ ഡിവിഷനിൽ കറ്റാടിമുക്ക് ലൈനിൽ താമസിക്കുന്ന ലാലായനെ (55) യാണ് കരടി ആക്രമിച്ചത്. രാവിലെ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയ സമയം രണ്ട് കരടികൾ ചേർന്ന് ലാലായനെ ആക്രമിക്കുകയായിരുന്നു. തുടയുടെ…

ശുചിത്വ സമൃദ്ധി വിദ്യാലയം പദ്ധതി ഉദ്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇടപെടുന്നതിനും ശാസ്ത്രീയമായ മാലിന്യ പരിപാലനം കുട്ടികളിലൂടെ നടപ്പിലാക്കുന്നതിനും വേണ്ടി രൂപീകരിച്ച ശുചിത്വ സമൃദ്ധി വിദ്യാലയം പദ്ധതിയുടെ ജില്ലാതലഉദ്ഘാടനവും ലോഗോ പ്രകാശനവും സര്‍ക്കാര്‍ ചിറ്റൂര്‍ യുപി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്…

കാര്യത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കടയ്ക്കൽ കാര്യം മൂലോട്ട് വളവിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ആറ്റിങ്ങൽ സ്വദേശി ശ്രീരാജിനാണ് പരീക്കേറ്റത്. ചരിമ്പറമ്പിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്നു ഓട്ടോ. തലക്ക് പരിക്കുപറ്റിയ ശ്രീരാജിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.