മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് പാസ്സായതും കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തതുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട. പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകള്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 31നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0474 27949996