
സാമ്പത്തികമായി മുന്നോക്കമല്ലാത്ത കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ശിശുക്ഷേമസമിതി നടപ്പിലാക്കുന്ന ‘പഠനമിത്രം’ പദ്ധതിക്ക് തുടക്കമായി.
കൂട്ടുകാര്‍ക്കായി കുട്ടികള്‍ശേഖരിച്ച ബാഗും പുസ്തകവും ഇതരപഠനോപകരണങ്ങളും സ്വീകരിച്ചാണ് പുതിയ സ്‌നേഹസൗഹൃദ മാതൃകയ്ക്ക് നാന്ദിയായത്.ജില്ലാതല ഉദ്ഘാടനം പട്ടത്താനം സ്‌കൂളില്‍ കൊല്ലം ജില്ലാ കളക്ടർ എൻ ദേവീദാസ് നിര്‍വഹിച്ചു.
കുട്ടികള്‍തന്നെ കൂടെയുള്ളവരെ സഹായിക്കുന്നതിന് മുന്‍കൈയെടുക്കുന്നത് സമൂഹത്തിലെ അനുകരണീയ മാതൃകയാണ്.വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അധ്യാപകരും, മറ്റ്‌സാമൂഹിക, സാംസ്‌കാരിക സംഘടനകളും, പൊതുമേഖലാ സ്ഥാപനങ്ങളും, വ്യക്തികളും, ശിശുക്ഷേമ സമിതിയുടെ പഠനമിത്രത്തിന്റെ ഭാഗമായി പഠനോപകരണങ്ങള്‍ ശേഖരിച്ചുവരികയാണ്.

വരും ദിവസങ്ങളില്‍ ശിശുക്ഷേമസമിതി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ആരംഭിക്കുന്നതാണ്.
വിവരങ്ങള്‍ക്ക്-9447571111, 9447719520

ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ ദേവ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ഷീബ ആന്റണി, ജില്ലാ ട്രഷറര്‍ എന്‍ അജിത് പ്രസാദ്, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സവിതാദേവി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ആന്റണി പീറ്റര്‍, ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍ മനോജ്, പ്രഥമഅധ്യാപിക ലളിത ഭായി, പിടിഎ പ്രസിഡന്റ് ഷൈലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

