
കേരള സംസ്ഥാന ശിശുക്ഷേമ സമിതി കൊല്ലം ദെത്തെടുക്കൽ കേന്ദ്രം പുതിയ കെട്ടിട പ്രവേശനത്തിന്റെയും, ജൈവ പച്ചക്കറി നടീൽ ഉത്സവത്തിന്റെയും ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു.

കൊല്ലം കോർപറേഷൻ മേയർ ശ്രീമതി. പ്രസന്ന ഏണസ്റ്റ്, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, സംസ്ഥാന ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി എന്നിവർ സന്നിഹിതരായിരുന്നു.



