
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസിയുമായി സഹകരിച്ച് നൂറോളം കർഷകർക്കായി 6000 ഗ്രാഫ്റ്റ് ചെയ്തതും അത്യുല്പാദന ശേഷിയുള്ളതുമായ കശുമാവിൻ തൈകൾ വിതരണം ചെയ്തു.
കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. മധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ
തൈകൾ വിതരണം ചെയ്തു

കമ്പനി ഡയറക്ടർമാരായ കെ. കൃഷ്ണപിള്ള, സി.പി.ജസിൻ, എസ്. ജയപ്രകാശ്, കെ. ഓമന കുട്ടൻ,എസ്. വിജയകുമാരൻ നായർ, പ്രസൂൺ, കമ്പനി സി.ഇ. ഒ. മുന്ന മുഹമ്മദ് സുഹൈൽ എന്നിവർ പങ്കെടുത്തു.


