Month: May 2024

മാലിന്യ സംസ്‌കരണത്തിനും റേറ്റിംഗ്

താമസസൗകര്യമുള്ള ഗ്രാമീണമേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയ്ക്ക് മാലിന്യസംസ്‌കരണ റേറ്റിംഗും നടത്തുന്നു. ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് നടപടി. ശുചിത്വ നിലവാരത്തില്‍ പാലിക്കുന്ന കൃത്യതക്കുള്ള അംഗീകാരമായാണ് റേറ്റിംഗ് നിശ്ചയിക്കുന്നത്. ഇതുവഴി സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കിയുള്ള വരുമാനവര്‍ധനയാണ് ലക്ഷ്യം. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ വിജയകരമായ നടത്തിപ്പിനും…

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തുടക്കം

കുട്ടികളില്‍ ഉന്നതനിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തുടക്കമായി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് കുട്ടികള്‍ക്കൊപ്പം ‘ക്ലാപ്’ അടിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണമായ 2.959 Km നീളമുള്ള പുലിമുട്ട് (ബ്രേക്ക് വാട്ടർ) പൂർത്തിയായി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണമായ 2.959 Km നീളമുള്ള പുലിമുട്ട് (ബ്രേക്ക് വാട്ടർ) പൂർത്തിയായിരിക്കുകയാണ്. ഇപ്പോൾ പുലിമുട്ടിൻ്റെ സംരക്ഷണ ഘടകങ്ങളായ ആർമറും (Armour) Accropode-ഉം സ്ഥാപിക്കുന്നത് ധൃതഗതിയിൽ പുരാഗമിച്ചുകൊണ്ടിരിക്കുകയാണ്. കടലിൽ തുറമുഖത്തിനു ചുറ്റും നിർമ്മിക്കുന്ന ശക്തമായതും വലിയുപ്പമേറിയതുമായ…

മഴ: വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് മെയ് 18 ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 19 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20…

പരിസ്ഥിതി മിത്രം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2024ലെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയംഭരണസ്ഥാപനം എന്നീ…

രണ്ട് ദിവസമായി കുമ്മിൾ ഗവ ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്ന “ചിത്രാങ്കണം”ചിത്ര പ്രദർശനം സമാപിച്ചു

പുത്തൻ തലമുറയുടെ സർഗ്ഗവാസനകൾക്ക് വേദിയായി “ചിത്രാങ്കണം 2024” രണ്ട് ദിവസമായി കുമ്മിൾ ഗവ ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്ന “ചിത്രാങ്കണം”ചിത്ര പ്രദർശനം സമാപിച്ചു. സമാപന സമ്മേളനവും, സമ്മാന ദാനവും പ്രശസ്ത മജീഷ്യൻ ഡാരിയസ് നിർവ്വഹിച്ചു. ചിത്രകലാ അധ്യാപകനായ പി എസ് ദിലീപ്…

ഇടുക്കി വാഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി

ഇടുക്കി: ഇടുക്കി വാഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. വിജയകുമാറിന്റെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന…

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് ഇന്ന് തുടക്കം.

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് മെയ്‌ 16 ന് തുടക്കം കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ചലച്ചിത്രാസ്വാദന ക്യാമ്പിന് മെയ് 16 ന് തുടക്കം. 19…

കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രതിഭാ സംഗമം

കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രതിഭാസംഗമം .കുമ്മിൾ ഗ്രാമ പഞ്ചായത്ത് മേഖലയിൽ SSLC, +2 ഫുൾ A+ വാങ്ങിയ കുട്ടികളെ ആദരിക്കുന്ന പഞ്ചായത്തിൻ്റെ പ്രതിഭാസംഗമം പരിപാടി 16/5/2024 വ്യാഴാഴ്ച വൈകുന്നേരം 4.30 മണിക്ക് കുമ്മിൾ B.S ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്.

കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മകൻ അറസ്റ്റിൽ

തൃപ്പൂണിത്തുറ എരൂരിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്ന മകൻ അറസ്റ്റിൽ. 75 വയസ്സുള്ള ഷൺമുഖനെ ഉപേക്ഷിച്ച്‌ കടന്നതിന് മകൻ അജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 308ാം വകുപ്പ് പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്.…

error: Content is protected !!