ഗുജറാത്തിലെ അഹമ്മദാബാദ് – വഡോദര എക്‌സ്പ്രസ് വേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ്‌ മരിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്. ഇതില്‍ എട്ട് പേര്‍ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചതായും പൊലീസ് പറഞ്ഞു.

ഗുരുതര പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

error: Content is protected !!