Month: March 2024

പാലോട് സ്വദേശിയിൽ നിന്നും മോഷണം പോയ ഇരുചക്ര വാഹനം മടത്തറ കൊച്ചുകലിംഗിന് സമീപം വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ഏകദേശം ആറ് മാസങ്ങൾക്ക് മുമ്പ് പാലോട് നിന്നും മോഷണം പോയ ഇരുചക്ര വാഹനം കൊച്ചുകലിംഗ് വാട്ടർ അതോറിട്ടിക്ക് സമീപം വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത് പാലോട് സ്വദേശി ഷഹീമിന്റെ ഉടമസ്ഥതയിലുള്ള വാഹനം മോഷണം പോയതുമായി ബന്ധപ്പെട്ട് ഉടമസ്ഥൻ പാലോട് പോലീസ്…

ആനയെ തൊട്ട് ആളാകാൻ ശ്രമം ; യുവാവിനെ തൂക്കിയെടുത്തെറിഞ്ഞ് ആന

‘ആളാകാന്‍ എന്‍റെ അടുത്ത് വരരുത്’, പറയുന്നത് മറ്റാരുമല്ലാ, ഒരാനയാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിക്ക് വന്ന കമന്‍റാണിത്. കഴിക്കാൻ ഇലകൾ നൽകി അടുത്തിടപഴകാൻ എത്തിയ യുവാവിനെ തൂക്കിയെറിഞ്ഞിരിക്കുകയാണ് ആന. കുറച്ച് ഇലച്ചെടികളുമായി ഭയമൊന്നുമില്ലാതെയാണ് യുവാവ് ആനയ്ക്കരികിൽ എത്തുന്നത്. ഉടൻതന്നെ യുവാവിന്റെ…

സ്ഥാനാർഥികൾക്കു വഴികാട്ടിയായി സുവിധ ആപ്പ്

തെരഞ്ഞെടുപ്പു പ്രക്രിയയിൽ സ്ഥാനാർഥികൾക്കു സഹായവുമായി തെരഞ്ഞെടുപ്പു കമ്മിഷന്റെ ‘സുവിധ ആപ്പ്’. തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിനും വിവിധ അനുമതികൾ നേടുന്നതിനും സ്ഥാനാർഥികളെ സഹായിക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ആണ് സുവിധ. ആപ്പ് ഉപയോഗിക്കുന്നതിന് സ്ഥാനാർഥികൾ അക്കൗണ്ട് സൃഷ്ടിച്ചു ലോഗിൻ ചെയ്യേണ്ടതുണ്ട്.…

ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ഇനി തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ക്ലിനിക്ക് ഇനി തിരുവനന്തപുരത്തും. മുടികൊഴിച്ചിലിനും തൊലിപ്പുറത്തെ പാടുകൾക്കുമാണ് ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ പരിഹാരം കണ്ടെത്തുന്നത്. പ്രമുഖ യൂ ടൂബറും മോഡലുമായ ഇഷാനി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഗ്രോ ഹെയർ ആൻഡ്…

കേരളത്തിൽ ക്രൂഡോയിൽ പര്യവേക്ഷണത്തിന് തയ്യാറെടുത്ത് ഓയിൽ ഇന്ത്യ ലിമിറ്റഡ്

പ്രതീക്ഷയുടെ നാമ്പുമായി കേരളത്തിൽ ക്രൂഡോയിൽ പര്യവേക്ഷണത്തിന് തയ്യാറെടുത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലം ജില്ലയിലെ ആഴക്കടലിലാണ് പര്യവേക്ഷണം നടത്തുക. ആഴക്കടലിലെ ക്രൂഡോയിൽ അടക്കമുള്ള ദ്രവ-വാതക-ഇന്ധന പര്യവേക്ഷണത്തിന് 1252 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന…

ബൈക്കിൽ കറങ്ങി കഞ്ചാവ് വില്പന യുവാവ് അറസ്റ്റിൽ

ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപന നടത്തി വന്ന ചിതറ മഹാദേവർ കുന്ന് ചരുവിള പുത്തൻ വീട്ടിൽ നൈസാമിനെ(22) ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് നൈസാം കുടുങ്ങിയത്. ഇയാളിൽ നിന്നും 50 ഗ്രാം…

ചിതറ പമ്പിനുള്ളിൽ യുവാവിനെവെട്ടി പരിക്കേൽപ്പിച്ച പ്രതികളെ പിടികൂടി

കടയ്ക്കൽ: ചിതറ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിൽ ജെ സി ബി പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ ചിതറ പോലീസ് പിടികൂടി. പേഴുംമൂട് ജിൻഷാദ് മൻസിലിൽ ജിൻഷാദ് (27), അയിരക്കുഴി അമൽ സദനത്തിൽ അഖിൽകൃഷ്ണ(20),വേങ്കോട് വിഘ്നേഷ്…

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ 10 വർഷത്തിനുശേഷം പോലീസ് പിടികൂടി

കടയ്ക്കൽ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ പ്രതിയെ 10 വർഷത്തിനുശേഷം കടയ്ക്കൽ പോലീസ് പിടികൂടി. തിരുവനന്തപുരം കരമന നെടുങ്കാട് ശാസ്ത്രി നഗറിൽ TC 54/530 അനീഷ് കുമാറാണ് പിടിയിലായത്. 2014 -ൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നേടിയ…

സി.എസ്.ഐ.ആര്‍ – നിസ്റ്റ് സംഘടിപ്പിക്കുന്ന ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്‍റ് കോൺക്ലേവ് 26 ന്

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്‍.- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി(നിസ്റ്റ്) യുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ക്ലേവ് നടക്കും. രാവിലെ 10 മണി മുതല്‍ പാപ്പനംകോട് സി.എസ്.ഐ.ആര്‍ –…

സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത അനിലിന് കടയ്ക്കൽ GVHSS 1990 SSLC ബാച്ചിന്റെ ആദരം നൽകി

2023 ലെ മികച്ച വില്ലേജ് ഓഫീസർ ആയി കേരള സർക്കാർ തിരഞ്ഞെടുത്ത കടയ്ക്കൽ വില്ലേജ് ഓഫീസർ അനിലിന് കടയ്ക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ 1990 ബാച്ച് പൂർവ വിദ്യാർത്ഥികൾ പ്രിയ സുഹൃത്തിന് ആദരം നൽകി. 2024 മാർച്ച്‌ 24-പകൽ 11.30 ന് കടയ്ക്കൽ,…