തിരുവനന്തപുരം > പെരിങ്ങമല പഞ്ചായത്തുഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചു. സിപിഐ എമ്മിലെ സി പി കാർത്തികയെ ഇന്ന് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. . ഇതോടെയാണ് മൂന്ന് വർഷം നീണ്ട യുഡിഎഫ് ഭരണത്തിന് അറുതിയായത്.

നേരത്തെ പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിന്റെ ഷിനു മടത്തറ, പഞ്ചായത്ത് അംഗങ്ങളായ കലയപുരം അന്‍സാരി, എം ഷഹനാസ് എന്നിവർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇവർ രാജി വച്ചത്തോടെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞടുപ്പ് വന്നത്.പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള കോൺഗ്രസ്സ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടത് യുഡിഎഫിന് വൻ തിരിച്ചടിയായിരുന്നു

error: Content is protected !!