പാലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയിൽ കണ്ടെത്തി. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സൺ തോമസിനെയും ഭാര്യയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. .ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജെയ്സൺ ജീവനൊടുക്കിയെന്നാണ് പ്രഥമിക നി​ഗമനം. .നാലു വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്.. ഭാര്യ മരീന മക്കൾ ജെറാൾഡ്(4) ജെറീന (2)ജെറിൽ ഏഴ് മാസം.

error: Content is protected !!