
അന്തരിച്ച കടയ്ക്കൽ തേക്കിൽ ജമാഅത്ത് ഇമാം ഷാജഹാൻ മൗലവിയുടെ അന്ത്യാഭിലാഷം നിറവേറ്റി പള്ളി ഭരണസമിതി.നീണ്ട 27 വർഷം ജമാഅത്ത് ഇമാമായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു തന്നെ ഇവിടെ തന്നെ കബറടക്കണമെന്നത്. ആന്തരികാവയവങ്ങൾക്ക് കടുത്ത രോഗം ബാധിച്ച അദ്ദേഹം കഴിഞ്ഞ രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്നു. പകരം മറ്റൊരു ഇമാമിനെ നിയമിച്ചെങ്കിലും ഇദ്ദേഹത്തെ പൂർണ ശമ്പളത്തോട് കൂടി തന്നെ ഭരണസമിതി നിലനിർത്തിയിരുന്നു. രോഗശയ്യയിൽ ആയിരിക്കെ അദ്ദേഹം തന്നെ ആഗ്രഹം ഭരണസമിതിയെ അറിയിക്കുകയും അവർ അത് പരിപൂർണ്ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്തു.ബുധനാഴ്ച വൈകിട്ട് ആണ് അദ്ദേഹം മരണപ്പെട്ടത്. രാവിലെ 10 മണിയോടെ ഭൗതിക ശരീരം തേക്കിൽ ജമാഅത്തിൽ കബറടക്കി ആയിരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
