
18404 പേജുകൾ ഉള്ള പെൻഡ്രൈവ് എന്ന ലോകത്തിലെ വലിയ സാഹിത്യ പുസ്തകം കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു. കൊല്ലം ഫാത്തിമ കോളേജിൽ വെച്ച് മന്ത്രി ചിഞ്ചു റാണി ഉത്‌ഘാടനം ചെയ്ത കൊല്ലം ചാപ്റ്ററിൽ വെച്ചായിരുന്നു പുസ്തക പ്രകാശന ചടങ്ങ്. എംപി പ്രേമചന്ദ്രൻ, എംഎൽഎ നൗഷാദ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

കൊല്ലം ചാപ്റ്റർ പ്രോഗ്രാം പ്രതിനികളായി ജയ പ്രദീപ്, ബിനോ സേവിയർ, രോഹിത് കവിരാജൻ, സാജൻ എസ് കുമാർ എന്നിവർ പങ്കെടുത്തു. ഫാത്തിമ കോളേജ് മലയാളം വിഭാഗം കൂടെ സഹകരിച്ചു നടത്തിയ ഈ പ്രോഗ്രാമിൽ പത്തോളം പ്രമുഖ കവികളുടെ കവിയരങ്ങും ഉണ്ടായിരുന്നു.



