
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി CPI (M) ലെ എസ് ഷാനിയെ തിരഞ്ഞെടുത്തു.ഇന്ന് 11 മണിയ്ക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഷാനി തിരഞ്ഞെടുക്കപ്പെട്ടത്.

നിലവിലുള്ള 19 വാർഡുകളിൽ മുഴുവൻ എൽ ഡി എഫ് അംഗങ്ങളാണ്. എൽ ഡി എഫ് ധാരണ പ്രകാരം സി പി ഐ യിലെ ആർ ശ്രീജ രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആറ്റുപുറം വാർഡ് മെമ്പറാണ് ഷാനി,

കടയ്ക്കൽ കാര്യം സ്വദേശിയായ സി ഐ റ്റി യു ലോഡിംഗ് തൊഴിലാളി സജീവാണ് ഭർത്താവ് രണ്ട് മക്കളാണ് ഇവർക്ക്.ദേവിക, അഭിഷേക്.

പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഷാനിയുടെ പേര് നിർദ്ദേശിച്ചു, ഇടത്തറ വാർഡ് മെമ്പർ വി ബാബു പിൻതാങ്ങി.

ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വേണുകുമാരൻ നായർ,കെ വേണു, കെ എം മാധുരി,

പഞ്ചായത്ത് മെമ്പർമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ആദർശ്, ഷിബു കടയ്ക്കൽ, ആർ ലത, എസ് ബിനു പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

വരണാധികാരി ഗിരീഷ് മുൻപാകെ ദൃഢപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL



