
കുമ്മിൾ സമന്വയ ഗ്രന്ഥശാലയുടെ 2023 -ലെ പ്രൊഫ: കുമ്മിൾസുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം മലയാളത്തിൻ്റെ പ്രിയപ്പെട്ട കവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന്. 10000/- രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. 2024 ഫെബ്രുവരി 1 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുമ്മിൾ ടൗണിൽ നടക്കുന്ന ഗ്രന്ഥശാലയുടെ പ്രതിഭാസംഗമം പരിപാടിയിൽ വച്ച് പ്രസ്തുത പുരസ്കാരം പ്രിയപ്പെട്ട കവിക്ക് സമർപ്പിക്കും.

അദ്ധ്യാപകനും,കവിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ: കുമ്മിൾ സുകുമാരൻ്റെ പേരിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാല ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പ്രതിഭാ പുരസ്കാരം പൊതുപ്രവർത്തകനും, മുൻ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന സഖാവ് പി.കെ ഗുരുദാസനാണ് ലഭിച്ചത്.



