
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31-03-2024 വരെ ദീർഘിപ്പിച്ചിരിക്കുന്നു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകൾക്ക് നികുതി ബോധ്യതയിൽ നിന്നും ജപ്തി നടപടികളിൽ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. 31-03-2019 നു ശേഷം നികുതി അടച്ചിട്ടില്ലാത്തതും 31-03-2023 ൽ കുറഞ്ഞത് നാല് വർഷമെങ്കിലും നികുതി കുടിശ്ശിക ഉള്ളതുമായ വാഹന ഉടമകൾക്ക് ഇത് പ്രയോജനപ്പെടുത്തി 31-03-2023 വലെയുള്ള നികുതി കുടിശ്ശിക തീർപ്പാക്കാം.
ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് നികുതി കുടിശ്ശികയുടെ 30 ശതമാനവും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് [സ്വകാര്യ വാഹനങ്ങൾ ] കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാൽ മതിയാകും. നികുതി കുടിശ്ശിക ബാധ്യതയിൽ നിന്നുും ഒഴിയാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു .ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീർപ്പാക്കാത്ത വാഹന ഉടമകൾക്കെതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികൾ കൈകൊള്ളുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അടുത്തുള്ള RT/Sub RT ഓഫീസുകളിൽ നിന്ന് ലഭ്യമാണ്.



