
ഇടുക്കി: ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ മുങ്ങിമരിച്ചു. തൊമ്മൻകുത്ത് പുഴയിലാണ് രണ്ട് പേർ മുങ്ങി മരിച്ചത്. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) തുടങ്ങിയവരാണ് മരിച്ചത്.തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽവെച്ചാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേയാണ് ഇവർ മുങ്ങി പോയത്.
