
പാലക്കാട്: കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിമാന മാർഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ചിറ്റൂർ നെടുങ്ങോട്ടുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം മൃതദേഹം സംസ്കരിക്കും.അപകടത്തിൽ മനോജിന്റെ സുഹൃത്തുക്കളായ വിഘ്നേഷ്, അനിൽ, രാഹുൽ, സുധീഷ് എന്നിവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസമാണ് സംസ്കരിച്ചത്.സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ അപകടത്തിൽ പെട്ടത്. വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
