Month: December 2023

യുഎഇ ഇൻറർനാഷനൽ സിറ്റിയിൽ തീപിടിത്തം: ഒരു മരണം, രണ്ട്​ പേർക്ക്​ ഗുരുതര പരിക്ക്​

ഇൻറർനാഷനൽ സിറ്റിയിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രണ്ട്​ പേർക്ക്​ ഗുരുതരമായി പൊള്ളലേറ്റു. മരിച്ചയാളിൻറെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശനിയാഴ്ച ഉച്ചക്ക്​ ശേഷമാണ്​ ഫേസ്​ ഒന്നിലെ കെട്ടിടത്തിന്​ തീപിടിച്ചത്​. അപകടത്തിൻറെ കാരണം വ്യക്​തമായിട്ടില്ലെന്ന്​ ദുബൈ സിവിൽ ഡിഫൻസ്​ അധികൃതർ…

ഓക്‌സോമീറ്റ് 2023

കുടുംബശ്രീ യുവതികളുടെ സാമൂഹിക, സാംസ്‌കാരിക, ഉപജീവന ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം രൂപീകരിച്ചിട്ടുള്ള ഓക്‌സിലിറി ഗ്രൂപ്പുകള്‍ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി എല്ലാ സി ഡി എസ്സുകളിലും ഓക്‌സോമീറ്റ് 2023 സംഘടിപ്പിച്ചു.സംസ്ഥാനതല ഉദ്ഘാടനം യൂണിവെഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍…

പൂതകളം ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി ‘പ്രതിഭോത്സവം

പൂതകളം ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി ‘പ്രതിഭോത്സവം’, കലാകായിക മേള കോട്ടുകല്‍ക്കോണം ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, അവരുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍…

SSK “LIFE 23” പദ്ധതിയിൽ ഉൾപ്പെടുത്തി കടയ്ക്കൽ GVHSS നെ കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തിരഞ്ഞെടുത്തു.

സമഗ്ര ശിക്ഷാ കേരളം LIFE 23 പദ്ധതിയിൽ ഉൾപ്പെടുത്തി കടയ്ക്കൽ GVHSS നെ കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തിരഞ്ഞെടുത്തു.തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന്റെ ഭാഗമായി SSK യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയാണ് LIFE 23. ഇതിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സിലെ…

ഗിഗ്ഗ്_വർക്കർമാർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക;ആൾ ഇന്ത്യ ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ കൊല്ലം ജില്ലാ കൺവെൻഷൻ

കൊല്ലം : ഓൺലൈൻ ഡെലിവറി രംഗത്ത് പണിയെടുക്കുന്ന ഗിഗ്ഗ് വർക്കർമാർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കണമെന്ന് ആൾ ഇന്ത്യ ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കൺവെൻഷൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. സിഐടിയു ഭവനിൽ ചേർന്ന കൺവെൻഷൻ ആൾ ഇന്ത്യ ഗിഗ്ഗ്…

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തലസ്ഥാന മേഖല വികസന പരിപാടി ആരംഭിക്കും: മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി വിപുലമായ തലസ്ഥാന മേഖല വികസന പരിപാടിക്ക് തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ഇതിന്റെ ഭാഗമാണ്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും ഇരു വശങ്ങളിലുമായി…

ഡി.ഫാം: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് 1 ഇആർ1991 (സപ്ലിമെന്ററി) ഏപ്രിൽ 2023ന്റേയും പാർട്ട് 11 (റെഗുലർ/സപ്ലിമെന്ററി) ജൂലൈ 2023ന്റേയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് : www.dme.kerala.gov.in.

ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിൽ പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്

നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് പ്രോജക്ട് കോഡിനേറ്ററുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30. ഫോൺ: 0471 2474550.

പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023 -24 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ…

ശബരിമല പാതയിൽ വാഹനാപകടങ്ങൾ: ഏഴുപേർക്ക് പരിക്ക്

ശബരിമല പാതയിൽ ഇന്ന് പുലർച്ച ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടക വാഹനങ്ങളാണ് രണ്ടിടത്തും അപകടത്തിൽപ്പെട്ടത്. ആദ്യത്തെ അപകടം പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു നടന്നത്. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന്…